ഡല്‍ഹി: ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നല്‍കുന്നത്. ഫേസ്ബുക്കിലോ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ലോണിന് പ്രോസസിങ് ഫീ ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോണ്‍ അപ്രുവല്‍ ആയാല്‍ മൂന്നു ദിവസത്തിനകം തുക നല്‍കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ‘ഇന്‍ഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് രണ്ട് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ, 17 മുതല്‍ 20 ശതമാനം വരെ വാര്‍ഷിക പലിശനിരക്കിലാണ് ലോണ്‍ അനുവദിക്കുന്നത്. വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് പലിശനിരക്കില്‍ നേരിയ ഇളവുകള്‍ ഉണ്ടാകും.
കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം. അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളില്‍ ലോണ്‍ അപ്രുവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. ഇതില്‍ നിന്നും തങ്ങള്‍ പണമൊന്നും ഈടാക്കുന്നില്ലെന്നും ലോണ്‍ നല്‍കാനും നിരസിക്കാനുമുള്ള തീരുമാനങ്ങള്‍ ഇന്‍ഡിഫൈയുടേതായിരിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.