ഫെയ്സ്ബുക്കിന് ഇന്ത്യയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1.2 ബില്യണ്‍ ഡോളറിലേറെയാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം വരുമാനമായി നേടിയത്.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്ന സമയം വര്‍ധിച്ചതതും പുതിയ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതുമാണ് കാരണം. ടിക്ടോക്കിന്റെ അഭാവത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ കാണുന്നവരുടെയും വീഡിയോ നിര്‍മിക്കുന്നവരുടെയും എണ്ണത്തിലും വര്‍ധനവുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള 2020-21 കാലത്തെ ഫെയ്സ്ബുക്കിന്റെ വരുമാനം 9000 കോടി രൂപയാണ്. 1.2 ബില്യണ്‍ ഡോളര്‍ വരും ഈ തുക. 2019-20 കാലത്ത് 6613 കോടി രൂപയായിരുന്നു വരുമാനം.എന്നാല്‍ കൃത്യമായ തുക പുറത്തുവന്നിട്ടില്ല. ഈ വിവരങ്ങള്‍ ഇനിയും രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല.