
ബെംഗളുരു: ഒമിക്രോൺ വ്യാപന ഭീതിക്കിടെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത. കുടക്, ദക്ഷിണ കന്നട ഉഡുപ്പി, മൈസൂരു, ചാമരാജനഗർ, ബെളഗാവി ജില്ലകളിലെ കോവിഡ് പരിശോധന ശക്തമാക്കാൻ ജില്ലാ അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. ക്രിസ്മസ് അവധി കഴിഞ്ഞ് ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കാനിരിക്കെ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും മറ്റും തിരിച്ചെത്തുന്ന സാഹചര്യം കൂടി കണക്കിലെടു ത്താണിത്.
അതിർത്തി ജില്ലകളിലെ ചെക്പോസ്റ്റുകളിലെ ആർടിപി സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയും കർശനമായി തുടരുന്നുണ്ട്. ഈ ജില്ലകളിലെ ആശുപത്രികളിൽ വേണ്ടത്ര കോവിഡ് ചികിത്സാ സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്താൻ കലക്ടർക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദേശം നൽകി.