Home Featured ബെം​ഗളൂരു:നഗരത്തിലെ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

ബെം​ഗളൂരു:നഗരത്തിലെ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

ബെം​ഗളൂരു: ബെം​ഗളൂരു നഗരത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. ഈ മാസമാദ്യം രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിന് ശേഷമാണിത്. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.ഞായറാഴ്ച രാത്രിയിൽ പതിവ് പട്രോളിംഗിനിടെയാണ് സംഭവം.

ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറിൽ സൂക്ഷിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്‌കൂളിന് സമീപത്തെ പറമ്പിലാണ് ട്രാക്ടർ കണ്ടെത്തിയത്. ട്രാക്ടറിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ, ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകൾ, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ട്രാക്ടർ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. മാർച്ച് ഒന്നിനാണ് രാമേശ്വരം കഫേയിൽ സ്‌ഫോടനമുണ്ടായത്. ഒമ്പത് പേർക്ക് പരിക്കേറ്റ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു കണ്ടെത്തൽ.

വാഹന ഉടമകൾക്കിതാ ആശ്വാസ വാർത്ത; വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കാൻ അവസരം

വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്‌ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം. നാല് വർഷത്തിൽ കൂടുതൽ കാലം നികുതി അടയ്‌ക്കാതിരുന്ന ഉടമകൾക്കാണ് അവസരം. മാർച്ച് 31-ന് മുമ്പ് വാഹനം യോഗ്യമല്ലാതാവുകയോ അല്ലെങ്കിൽ വിറ്റു പോയെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.കൂടാതെ വിറ്റിട്ടും ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഇനി മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിലും വാഹന ഉടമകൾക്ക് മാർച്ച് 31-വരെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.2019 ഏപ്രിൽ ഒന്ന് മുതലുള്ള ടാക്‌സ് കുടിശ്ശികയുടെ 30 ശതമാനം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഈടാക്കും

You may also like

error: Content is protected !!
Join Our WhatsApp Group