Home Featured ഗൊരഖ്പൂർ-ബെംഗളൂരു വിമാനത്തില്‍ ലഭിച്ചത് ഡേറ്റ് കഴിഞ്ഞ ഭക്ഷണം; ഖേദം പ്രകടിപ്പിച്ച്‌ ആകാശ എയർ

ഗൊരഖ്പൂർ-ബെംഗളൂരു വിമാനത്തില്‍ ലഭിച്ചത് ഡേറ്റ് കഴിഞ്ഞ ഭക്ഷണം; ഖേദം പ്രകടിപ്പിച്ച്‌ ആകാശ എയർ

എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണ പാക്കറ്റാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയുമായി ആകാശ എയറിലെ യാത്രക്കാരൻ.ക്യു.പി 1883 ഗൊരഖ്പൂർ-ബെംഗളൂരു വിമാനത്തിലാണ് സംഭവം. വിമാനക്കമ്ബനിയില്‍ അറിയിച്ച്‌ പരാതിപ്പെട്ടതോടെ, സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് എയർലൈൻ അറിയിച്ചു.സമൂഹമാധ്യമത്തിലാണ് യാത്രക്കാരൻ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട ആകാശ എയർ പിഴവ് സമ്മതിച്ചു.

ഏതാനും യാത്രക്കാർക്ക് ‘പ്രാഥമിക അന്വേഷണത്തില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത റിഫ്രഷ്‌മെന്‍റുകള്‍ അശ്രദ്ധമായി വിതരണം ചെയ്തതായി തെളിഞ്ഞു’ എന്ന് മറുപടി നല്‍കി. തുടർന്ന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.ഞങ്ങള്‍ ബന്ധപ്പെട്ട യാത്രക്കാരുമായി ആശയവിനിമയം നടത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ വിശദമായ അന്വേഷണം നടത്തുകയാണ് -എന്നും എയർലൈൻ അറിയിച്ചു

തലച്ചോറിനെ നേരിട്ട് ബാധിക്കും , രോഗിയെ കോമയിലേയ്‌ക്ക് എത്തിക്കും ; കൊറോണയ്‌ക്ക് പിന്നാലെ ചൈനയില്‍ പുതിയ വൈറസ്

കൊറോണയ്‌ക്ക് പിന്നാലെ ചൈനയില്‍ വീണ്ടും പുതിയ വൈറസ് കണ്ടെത്തി . വെറ്റ്ലാൻഡ് വൈറസ് അഥവാ WELV, എന്ന വൈറസ് മറ്റ് വൈറസുകളെ അപേക്ഷിച്ച്‌ കൂടുതല്‍ അപകടകരമാണെന്ന് പറയപ്പെടുന്നു .ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കുകയും രോഗിയെ കോമ അവസ്ഥയിലേയ്‌ക്ക് എത്തുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ .2019 ജൂണില്‍ ചൈനയിലെ ജിൻഷൗ നഗരത്തില്‍ നിന്നുള്ള 61 വയസ്സുള്ള ഒരു രോഗിയിലാണ് ഇതാദ്യമായി കണ്ടതെങ്കിലും വീണ്ടും ഈ വൈറസുകള്‍ പടരാൻ തുടങ്ങിയിരിക്കുകയാണ്

. തണ്ണീർത്തടങ്ങളിലെ പ്രാണികള്‍ കടിച്ച്‌ അഞ്ച് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. പനി, തലവേദന, തലകറക്കം, ഛർദ്ദി തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍ . വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ വൈറസ് ബാധിച്ച ഒരു രോഗി കോമയിലേക്ക് പോയതിനാല്‍ ഇത് തലച്ചോറിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് സൂചന.

ചൈനയില്‍ മുൻപും ഇത്തരം വൈറസുകള്‍ വന്നിട്ടുണ്ടെന്ന് എപ്പിഡെമിയോളജിസ്റ്റ് ഡോ.ജുഗല്‍ കിഷോർ പറയുന്നു. ഈ വൈറസുകള്‍ പ്രാണികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നവയാണ്.പ്രാഥമിക അന്വേഷണത്തിനായി, ഗവേഷകർ വടക്കൻ ചൈനയില്‍ തീവ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group