ജനുവരി 25 ന് കൊറോണ വൈറസ് അണുബാധ അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക തിങ്കളാഴ്ച പറഞ്ഞു.ജനുവരി 25 ന് കൊവിഡ് കേസുകൾ ഉച്ചസ്ഥായിയിലെത്താമെന്നും അതിനുശേഷം ക്രമേണ കുറയുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. സംസ്ഥാനം പ്രതിദിനം രണ്ട് ലക്ഷത്തിൽ കൂടുതൽ പരിശോധന നടത്തുന്നത് ഒന്നര ലക്ഷമായി കുറയ്ക്കണമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്-19 യോഗത്തിന് ശേഷം അശോകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വാരാന്ത്യ കർഫ്യൂ നീട്ടുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന അടിയന്തര യോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, സംസ്ഥാനത്ത് ലോക്ക്ഡൗണിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു