Home Featured വരാൻ പോകുന്നത് കോവിഡേനേക്കാൾ ഭീകരമായ പകർച്ചവ്യാധി ;മുന്നറിയുപ്പുമായി വിദഗ്ധർ

വരാൻ പോകുന്നത് കോവിഡേനേക്കാൾ ഭീകരമായ പകർച്ചവ്യാധി ;മുന്നറിയുപ്പുമായി വിദഗ്ധർ

കൊവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ.പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്‌5എൻ1 വകഭേദം കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. രോഗഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസും പ്രഖ്യാപിച്ചിട്ടുണ്ട്.പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ ആശങ്കയുണ്ടാക്കുന്നത്.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലെ പാല്‍ ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച്‌ വിദഗ്ദർ അറിയുന്നത്. അമേരിക്കയില്‍ ആറ് സ്‌റ്റേറ്റുകളിലായി 12 കന്നുകാലിക്കൂട്ടങ്ങളും ടെക്‌സാസിലെ ഒരു പൂച്ചയും ഇതുവരെ വൈറസ് ബാധിച്ച്‌ ചത്തതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ വൈറസിനെ മനുഷ്യനില്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്.

ലോകം ഒരു പക്ഷിപ്പനി വ്യാധിയിലേക്ക് വീഴാനുള്ള സാധ്യത വിദൂരമല്ലെന്നാണ് പക്ഷിപ്പനി വിദഗ്ധനായ ഡോക്ടർ സുരേഷ് കുച്ചിപ്പുടി പറയുന്നത്. മനുഷ്യനടക്കമുള്ള സസ്തനികളില്‍ വ്യാപിക്കാൻ കഴിവുള്ള വൈറസിന് ഒരാഗോളവ്യാധിയായി മാറാൻ സമയമധികം വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. പ്രമുഖ ഫാർമസ്യൂട്ടിക്കല്‍ കമ്ബനിയിലെ കണ്‍സള്‍ട്ടന്റായ ജോണ്‍ ഫുള്‍ട്ടണും രോഗത്തെക്കുറിച്ച്‌ ആശങ്ക രേഖപ്പെടുത്തി. വൈറസിന് കൊവിഡ് വൈറസിനേക്കാളും പ്രജനന നിരക്ക് വളരെ കൂടുതലാണ്, ഇത് രോഗത്തെ കൊവിഡിനേക്കാള്‍ നൂറ് മടങ്ങ് അപകടകാരിയാക്കുമെന്ന് ഫുള്‍ട്ടണ്‍ ആശങ്ക രേഖപ്പെടുത്തി.ലോകം ഏറ്റവും ഭീതിയോടെ കാണുന്ന വൈറസുകളിലൊന്നാണ് പക്ഷിപ്പനി എന്ന രോഗം പടർത്തുന്ന എച്ച്‌5എൻ1 വൈറസ്.

വൈറസിനെ 2003 മുതല്‍ സുക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തിലെ പല പകർച്ചവ്യാധി വിദഗ്ധർ. പുതിയ വൈറസ് വകഭേദത്തിന് 52 ശതമാനമാണ് മരണനിരക്കെന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2020 മുതല്‍ വൈറസിന്റെ മുൻ വകഭേദം ബാധിച്ച 30 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.രോഗത്തിന്റെ കാഠിന്യം മനസിലാക്കിയ വൈറ്റ് ഹൗസ് ഉടൻ തന്നെ രോഗം വരാതിരിക്കാൻ ഓരോ പൗരന്മാരും കർശനമായി പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്. രോഗഭീഷണിക്ക് പുറമെ ആഗോളതലത്തില്‍ സാമ്ബത്തികമേഖലയ്ക്കും വൈറസിന്റെ വ്യാപനം വൻ ആഘാതം സൃഷ്ടിക്കുമെന്നും വിദഗ്ധർ കരുതുന്നു. പാല്‍, മുട്ട, ഇറച്ചി വിപണി തകിടം മറിയും. രോഗം ബാധിച്ച കന്നുകാലികളെയും കോഴി, താറാവ്, കാട അടക്കമുള്ള പക്ഷികളെയും നശിപ്പിക്കുക മാത്രമാണ് നിലവില്‍ രോഗപ്രതിരോധത്തിനായുള്ള നടപടി

കഴിഞ്ഞവര്‍ഷം ബൈജുവിന്റെ ആസ്തി 17,545 കോടി, ഇന്ന് പൂജ്യം; ഫോബ്സ് ശതകോടീശ്വര പട്ടികയില്‍നിന്ന് പുറത്ത്

ലോകം മുഴുവൻ ഞെട്ടലോടുകൂടി നോക്കിക്കണ്ട സംഭവമായിരുന്നു എജ്യുടെക് ഭീമൻ ബൈജു രവീന്ദ്രന്റെ തകർച്ച.ആ തകർച്ചയുടെ ആഴം വെളിവാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെ പുറത്തുവന്ന ‘ഫോബ്സ് ബില്യണയർ ഇൻഡക്സ് 2024’ പട്ടികയില്‍ ബൈജൂസ് എന്ന എജ്യുടെക് സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയോടെയാണ് ഫോബ്സിന്റെ സമ്ബന്നരുടെ പട്ടിക പുറത്തുവന്നത്. എന്നാല്‍, അവിടെ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് സമ്ബന്നരുടെ പട്ടികയില്‍നിന്ന് പുറത്തായ ബൈജു രവീന്ദ്രനാണ്. കുറച്ചുനാളുകള്‍ക്ക് മുമ്ബുവരെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികകളില്‍ പലതിലും ബൈജു ഇടംപിടിച്ചിരുന്നു.

2022-ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ കമ്ബനിയുടെ മൂല്യം. ഒരു വർഷം മുമ്ബ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടിയായിരുന്നു എന്നാണ് റിപ്പോർട്ട്. അടുത്തകാലത്ത് ബൈജൂസ് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജുവിന്റെ ആസ്തിയെ ബാധിച്ചത്. ബൈജൂസിന്റെ മാതൃകമ്ബനിയായ തിങ്ക് ആൻഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു.ഫെബ്രുവരിയോടെ ഓഹരി ഉടമകള്‍ ബൈജുവിനെ കമ്ബനിയുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കി. ഈ ആഴ്ച മാത്രം കമ്ബനി പിരിച്ചുവിട്ടത് 500 പേരെയാണ്. 2023-ല്‍ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 3000-ഓളം ജീവനക്കാരെയാണ് കമ്ബനി പിരിച്ചുവിട്ടത്. ഈ വർഷം പുറത്തുവിട്ട 2022 സാമ്ബത്തിക വർഷത്തിലെ സാമ്ബത്തിക കണക്കുകള്‍ പ്രകാരം ഒരു ബില്യണ്‍ ഡോളറിലധികമാണ് കമ്ബനിയുടെ നഷ്ടം.

You may also like

error: Content is protected !!
Join Our WhatsApp Group