ബെംഗളൂരു: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം മുന്‍ കോണ്‍ഗ്രസ്(Congress) മന്ത്രി ബിജപിയില്‍(BJP) ചേര്‍ന്നു.മുന്‍ മന്ത്രി പ്രമോദ് മധ്വരാജാണ് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയുടെ സാന്നിധ്യത്തില്‍ ബിജെപിയിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുന്നതായി കര്‍ണാക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറിന് കത്തയച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷവും ഉഡുപ്പി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം മോശം അനുഭവമാണെന്നും ഇത് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു.
അധ്യാപകര്‍ക്കുള്ള കുടിവെള്ളം എടുത്ത ദളിത് വിദ്യാര്‍ഥിനിയ്ക്ക് മര്‍ദ്ദനം; ഉത്തര്‍പ്രദേശില്‍ അധ്യാപകനെതിരെ അന്വേഷണം
കാണ്‍പുര്‍: സ്റ്റാഫ് റൂമില്‍നിന്ന് കുടിവെള്ളം എടുത്ത ദളിത് വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ പ്രൈമറി സ്കൂളില്‍ അധ്യാപകര്‍ക്കായി സൂക്ഷിച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിനാണ് അധ്യാപകന് ഏഴാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ജിതേന്ദ്ര സിംഗ് അഡീഷണല്‍ ബേസിക് ശിക്ഷാ അധികാരിക്ക് ഉത്തരവിട്ടു.
ദളിത് വിദ്യാര്‍ഥിനിയെ അധ്യാപകന് മര്‍ദ്ദിച്ചതില്‍ പ്രതിഷേധം ശക്തമാണ്. കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും തഹസീല്‍ദാര്‍ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.ചിഖാര ഗ്രാമത്തിലെ താമസക്കാരിയായ പെണ്‍കുട്ടിയ്ക്കാണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. സ്കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വെള്ളം കുടിക്കാന്‍ പ്രത്യേക ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച, വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാങ്കില്‍ വെള്ളം തീര്‍ന്നതോടെയാണ് വിദ്യാര്‍ഥിനി അധ്യാപകരുടെ കുടത്തില്‍ നിന്ന് വെള്ളം കുടിച്ചത്.
ഇത് കണ്ടുകൊണ്ട് വന്ന അസിസ്റ്റന്റ് അധ്യാപകന് കല്യാണ്‍ സിംഗ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ അച്ഛന് രമേഷ് കുമാറും ഗ്രാമവാസികളും സ്കൂളിലെത്തി. എന്നാല്‍ ജാതീയമായ പരാമര്‍ശങ്ങള്‍കൊണ്ട് ബന്ധപ്പെട്ട അധ്യാപകന് ഇവരോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടര്‍ന്ന് സംഘം തഹസില്‍ദാരുടെ ഓഫീസിലെത്തി നടപടി ആവശ്യപ്പെട്ടിരുന്നു.
അധ്യാപകന്റെയും വിദ്യാര്‍ത്ഥിയുടെയും മൊഴികള്‍ സ്കൂളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ ബിഎസ്എ ഗൗരവ് ശുക്ല പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് കൈമാറും. അതേസമയം വിദ്യാര്‍ത്ഥിനി ഗ്ലാസില്‍ നിന്ന് വെള്ളം ടാങ്കിലേക്ക് കൈ വെച്ചുകൊണ്ട് പുറത്തെടുക്കുകയായിരുന്നുവെന്ന് അധ്യാപകന് ആരോപിക്കുന്നു. “ഇതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ ശകാരിക്കുക മാത്രമാണ് ചെയ്തത്, ഞാന്‍ മര്‍ദ്ദിച്ചിട്ടില്ല,” സിംഗ് പറഞ്ഞു.