Home തിരഞ്ഞെടുത്ത വാർത്തകൾ ടൈറ്റാനിയത്തില്‍ സീനിയര്‍ സൂപ്രണ്ട്, ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം! മുൻ സന്തോഷ് ട്രോഫി താരം നജീബ് എംഡിഎംഎ വിറ്റത് പണം സമ്ബാദിക്കാൻ

ടൈറ്റാനിയത്തില്‍ സീനിയര്‍ സൂപ്രണ്ട്, ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം! മുൻ സന്തോഷ് ട്രോഫി താരം നജീബ് എംഡിഎംഎ വിറ്റത് പണം സമ്ബാദിക്കാൻ

by ടാർസ്യുസ്

തിരുവനന്തപുരം: എംഡിഎംഎ വില്‍ക്കുന്നതിനിടെ ഫുട്ബോള്‍ താരവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ എക്സൈസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍.സീനിയർ സൂപ്രണ്ടായ ഇയാള്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ശബളമുണ്ടെന്ന് എക്സൈസ് പറയുന്നു. വീണ്ടും പണം സമ്പാദിക്കാനാണ് ലഹരികച്ചവടം തുടങ്ങിയത്. ഡേറ്റിംഗ് ആപ്പു വഴി യുവാക്കളെ പരിചയപ്പെട്ടാണ് ലഹരി വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ ലഹരിവില്‍പ്പനക്ക് ഒരുങ്ങുമ്പോഴണ് എക്സൈസ് കഴിഞ്ഞ ദിവസം നജീബിനെ പിടകൂടിയത്.സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തില്‍ നജീബ് ഖാന് കായിക ക്വാട്ടയില്‍ ജോലി കിട്ടുന്നത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിന് ശേഷമാണ് വില്‍പ്പനയും തുടങ്ങിയത്. ഡേറ്റിംഗ് ആപ്പു വഴിയാണ് യുവാക്കളെ പരിചയപ്പെടുന്നത്.

യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈഗിംക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് നജീബിനെ കുറിച്ചുള്ള വിവരം എകൈസൈസിന് ലഭിക്കുന്നത്.രണ്ടു ദിവസമായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഒരു ഹോട്ടലില്‍ മുറിയെടുത്ത് വില്‍പ്പനക്കൊരുങ്ങുമ്ബോഴാണ് പിടികൂടിയത്. നാലു ഗ്രാം എംഎഡിഎംഎയും ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും നജീബിനായി ലഹരി വസ്തു എത്തുന്നവെന്ന വിവരം എക്സൈസിന് ലഭിച്ചപ്പോഴേക്കും നജീബ് പിടിയിലായി. വിദ്യാർത്ഥികള്‍ മുതല്‍ ഉദ്യോഗസ്ഥർവരെയുണ്ട് നജീബിൻറെ ലിസ്റ്റിലെന്നാണ് എക്സൈസ് ഇൻസ്പെക്ടർ അരുണ്‍ അശോക് വ്യക്തമാക്കിയത്. നജീബിനൊപ്പമുള്ള ശൃഖലയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group