ബംഗളൂരു: മുന്‍ കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനും മംഗളൂരു മലയാളിയുമായ കെ. മത്തായി ആം ആദ്മിയിലേക്ക്. പാര്‍ട്ടി പ്രവേശനത്തിന്റെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതായി മത്തായി പറഞ്ഞു. ബി.ജെ.പിയിലും കോണ്‍ഗ്രസിലും ദളിലും ഒരു പോലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അഴിമതി മുക്ത ഭരണം കര്‍ണാടകയില്‍ കൊണ്ടുവരാന്‍ ആം ആദ്മിക്കു മാത്രമെ സാധ്യമാകുമെന്നും മത്തായി പറഞ്ഞു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന മത്തായി 1999ല്‍ സ്വയം വിരമിച്ച ശേഷമാണ് കെ.എ.എസില്‍ ചേരുന്നത്. മാണ്ഡ്യ വികസന അതോറിറ്റിയിലും ബെംഗളൂരു നഗരസഭയിലും നടക്കുന്ന അഴിമതികളെ തുറന്നു കാട്ടിയതിനാല്‍ 10 വര്‍ഷത്തെ സര്‍വീസിനിടെ 28 തവണ സ്ഥലംമാറ്റത്തിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്.
നിരന്തര സ്ഥലം മാറ്റത്തിന് ഐ.ഐ.എസ് ഓഫീസര്‍മാര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. 1984 ല്‍ പഞ്ചാബില്‍ നടന്ന ബ്ലൂസ്റ്റര്‍ ഓപ്പറേഷനിലും മത്തായി പങ്കെടുത്തിട്ടുണ്ട്.ബെംഗളൂരു മുന്‍ സിറ്റി പോലീസ് കമീഷണറും ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ ഭാസ്‌കര്‍ റാവു കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയില്‍ ചേർന്നിരുന്നു.