Home Featured രാജ്യ സ്നേഹം നിറച്ച് വിസ്മയിപ്പിച്ചു RRR ആദ്യ ഗാനം ഏറ്റുക ജണ്ട

രാജ്യ സ്നേഹം നിറച്ച് വിസ്മയിപ്പിച്ചു RRR ആദ്യ ഗാനം ഏറ്റുക ജണ്ട

രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ആര്‍ആര്‍ആറി’നായി പ്രേക്ഷകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ‘ബാഹുബലി’യെന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ആകാംക്ഷകള്‍ക്ക് കാരണം. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ ആന്തം മാര്‍ച്ച് 14ന് റിലീസിന് ചെയ്യുമെന്ന് അറിയിച്ച് പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്.

കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവയ്‍ക്കേണ്ടി വന്നത്. എന്തായാലും മാര്‍ച്ച് 25ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരു രാജമൗലി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ‘ഏറ്റുക ചെണ്ട’ എന്ന് തുടങ്ങുന്ന വരികളാണ് ‘ആര്‍ആര്‍ആര്‍’ മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്‍ണൻ വരികള്‍ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണ്‍ എന്നിവര്‍ മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്നത്. തമീൻസ് ഫിലിസ് ആണ് ചിത്രം കേരളത്തിൽ പ്രദര്ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കായി രാം ചാരൻ ജൂനിയർ എൻ ടി ആർ രാജ്മുലി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group