കര്‍ണാടക മുൻ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ വിവാദ പ്രസ്താവനയുമായി രംഗത്ത്. ക്ഷേത്രങ്ങള്‍ പണിയാൻ മുസ്ലീം പള്ളികള്‍ പൊളിക്കുമെന്നാണ് ഇദ്ദേഹത്തിെന്‍റ പരാമര്‍ശം.എല്ലാ പള്ളികള്‍ക്കും പകരം അമ്ബലം സ്ഥാപിക്കുമെന്നാണ് ബിജെപി നേതാവ് അവകാശപ്പെട്ടു. ഹിന്ദുമതത്തെ കോണ്‍ഗ്രസ് വെറുക്കുന്നുവെന്നും മുസ്ലീങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പാര്‍ട്ടി ഉന്മൂലനം ചെയ്യപ്പെടുമായിരുന്നുവെന്നും ഈശ്വരപ്പ ഹാവേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശനിയാഴ്ച പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിലും മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും അയോധ്യയില്‍ സംഭവിച്ചതുപോലെ സംഭവിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. എവിടെയൊക്കെ മുഗളന്മാര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികള്‍ പണിതിട്ടുണ്ടോ, അവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ പള്ളികള്‍ പൊളിച്ച് അമ്ബലം പണിയും. കോണ്‍ഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങള്‍ അവര്‍ക്ക് മരുമക്കളെപ്പോലെയാണെന്നും ഈശ്വരപ്പ ആരോപിച്ചു. ‘ഇന്ത്യ ടുഡേ’ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുസ്ലീങ്ങള്‍ കാരണമാണെന്നും ഈശ്വരപ്പ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊരിച്ചെടുത്ത കല്ലുകള്‍: വൈറലായി തെരുവു കച്ചവടക്കാരന്റെ പുതിയ ഭക്ഷണ പരീക്ഷണം
വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളെ സംബന്ധിക്കുന്ന നിരവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.ഇവയില്‍ പ്രധാനമാണ് ഭക്ഷണ പരീക്ഷണ വീഡിയോകള്‍. ഇതില്‍ മിക്ക ഭഷണ പരീക്ഷണ വീഡിയോകളും വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ നെറ്റിസണ്‍സിനെ മുഴുവന്‍ അമ്ബരപ്പിച്ച ഇത്തരത്തിലൊരു ഭക്ഷണ പരീഷണ വീഡിയോയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. കാരണം പുതിയ പരീക്ഷണ വീഡിയോയിലെ താരങ്ങള്‍ ഒരു കൂട്ടം കല്ലുകളാണ്.
കല്ലുകള്‍ പൊരിച്ചെടുത്ത് പുതിയ വിഭവം ഉണ്ടാക്കുകയാണ് ഇവിടെ ഒരു കച്ചവടക്കാരന്‍.ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്റെ സ്‌പെഷ്യല്‍ വിഭവമാണ് ഈ കല്ലുകള്‍ പൊരിച്ചത്. നല്ല എരിവുള്ള മുളകും വെളുത്തുള്ളിയും ചേര്‍ത്താണ് ഈ ഉരുളന്‍ കല്ലുകള്‍ പൊരിച്ചെടുക്കുന്നത്. ഈ കല്ലുകള്‍ ചവച്ചു കഴിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ട എന്നും പകരം മറ്റു വിഭവങ്ങള്‍ കഴിക്കുമ്ബോള്‍ ഈ കല്ലുകള്‍ വായിലിട്ടു അവയ്ക്കൊപ്പം ചേര്‍ന്നിരിക്കുന്ന മസാലകള്‍ നുണഞ്ഞിറക്കിയാല്‍ മതിയത്രേ.
പുതിയ വിഭവത്തിന് പരസ്യ വാചകവും നല്‍കാനും കച്ചവടക്കാരന്‍ മറന്നിട്ടില്ല. ” അടുത്ത മൂന്നു തലമുറകള്‍ക്കു വേണ്ടി ഈ കല്ലുകള്‍ കൈമാറൂ, നിങ്ങള്‍ പോയാലും ഈ കല്ലുകള്‍ അവിടെ തന്നെ കാണും”- എന്നാണ് കച്ചവടക്കാരന്‍ ഇതിനെ വിശേഷിപ്പിച്ചത്. പാചക പരീക്ഷണത്തിനൊരു അവസാനമില്ലേയെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും കട്ടിയുള്ള വിഭവം എന്നാണ് പലരും പുതിയ പരീക്ഷണത്തെ വിശേഷിപ്പിച്ചത്.