കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മൊബൈല്‍ (Mobile) ബ്രോഡ്‌ബാന്‍ഡ് (Broadband) വരിക്കാരുടെ എണ്ണം 345 മില്യണില്‍ നിന്ന് 765 മില്യണായി ഇരട്ടിയിലധികം വര്‍ദ്ധിച്ചു.ഒരുമാസത്തെ ശരാശരി മൊബൈല്‍ ഡാറ്റ (Mobile Data) ഉപഭോഗം ഇപ്പോള്‍ 17 ജിബിയിലാണ് എത്തി നില്‍ക്കുന്നതെന്ന് പുതിയ ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2021ല്‍ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ് ഡാറ്റ ഉപയോഗത്തില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുകയും 4G മൊബൈല്‍ ഡാറ്റ ഉപയോഗം 31 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. ഓരോ ഉപയോക്താവിന്റെയും ശരാശരി പ്രതിമാസ ഡാറ്റ ട്രാഫിക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.6 ശതമാനം വര്‍ദ്ധിച്ചു. തിങ്കളാഴ്ച്ച പുറത്തിറക്കിയ നോക്കിയയുടെ വാര്‍ഷിക ‘മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍ഡെക്സ് റിപ്പോര്‍ട്ട് 2022’ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021ല്‍ 40 മില്യണിലധികം വരിക്കാരെ 4G സേവനങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്തതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
“ഇന്ത്യയുടെ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതില്‍ 4G നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 5G സ്‌പെക്‌ട്രം ലേലവും ഈ വര്‍ഷാവസാനം ആരംഭിക്കാനിരിക്കുന്ന വാണിജ്യ സേവനങ്ങളുടെ ആരംഭവും ഇന്ത്യയിലെ ഡിജിറ്റല്‍ വിഭജനത്തിന് പരിഹാരം കാണാന്‍ സഹായിക്കും,” നോക്കിയയിലെ എസ്‌വിപിയും ഇന്ത്യാ മാര്‍ക്കറ്റ് മേധാവിയുമായ സഞ്ജയ് മാലിക് പറഞ്ഞു.ഇന്ത്യയിലെ ജെനറേഷന്‍ ഇസഡ് (Gen Z) വിഭാഗം പ്രതിദിനം ശരാശരി 8 മണിക്കൂര്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നു.
ഇന്ത്യയിലെ 90 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും അവരുടെ പ്രാദേശിക ഭാഷയിലുള്ള ഉള്ളടക്കം ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 53 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) ഉയര്‍ന്നതോടെ, ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി.- YouTube ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇനി ‘ട്രാന്‍സ്‌ക്രിപ്ഷന്‍’ ഫീച്ചറും; ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?2021ല്‍ 30 മില്യണ്‍ 5G ഉപകരണങ്ങള്‍ ഉള്‍പ്പെടെ 160 മില്യണിലധികം സ്‌മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ സജീവമായ 4G ഉപകരണങ്ങള്‍ 80 ശതമാനവും 5G ഉപകരണങ്ങളുടെ എണ്ണം 10 മില്യണും കവിഞ്ഞു.
5ജി സേവനങ്ങളുടെ വരുമാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ 164 ശതമാനം സിഎജിആറില്‍ വളരാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2030-ഓടെ ആഗോള ജിഡിപിയുടെ 1 ശതമാനം അല്ലെങ്കില്‍ 1.3 ട്രില്യണ്‍ ഡോളര്‍ വരുമാനം 5G സാങ്കേതികവിദ്യ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണെന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മികച്ച വില്‍പ്പനയാണ് നടക്കുന്നത് എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഫോണുകള്‍ക്കായി ചെലവഴിച്ചിരുന്ന തുകയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഗണ്യമായ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.