ബെംഗളൂരു: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ട പ്രധാന അധ്യാപകനെ ഗദഗിലെ സ്കൂളിൽ അതിക്രമിച്ചു കയറിയ ശ്രീരാമസേന പ്രവർത്തകർ തടഞ്ഞു വച്ചു. അധ്യാപകനെതിരെ പ്രതിഷേധം ശക്തമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. നാഗാവി ഗവ.ഹൈസ്കൂളിലാണു സംഭവം. ഉപന്യാസ മത്സരത്തിന്റെ ഭാഗമായാണ് പ്രധാന അധ്യാപകൻ അബ്ദുൽ മുനാഫർ ബിജാപൂർ വിഷയം നൽകിയത്.
വിദ്യാർഥികളെ മതംമാറ്റത്തിനു പ്രേരിപ്പിക്കുന്ന നടപടിയാണ് ഇദേഹത്തിന്റേതെന്ന് ആരോപിച്ചാണ് ശ്രീരാമസേനയുടെ നടപടി.എല്ലാ മാസവും ഇത്തരം ഒന്നു രണ്ടു മത്സരങ്ങളെങ്കിലും സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ടെന്ന് അബ്ദുൽ മുനാഫർ പറഞ്ഞു. ഇതിന്റെ ഭാഗമായി കനകദാസൻ, പുരന്ദരദാസൻ തുടങ്ങിയവരെ കുറിച്ചൊക്കെ ഉപന്യാസ മത്സരം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുറത്തു നിന്നൊരാൾ 5000 രൂപ സമ്മാനത്തുക പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രവാചകനെക്കുറിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചതെന്നു ശ്രീ രാമസേന നേതാക്കൾ ആരോപിച്ചു.ഉത്തരം മത്സരങ്ങൾ സംഘടിപ്പിക്കാൻ സർക്കാർ സർക്കുലറാന്നും നിലവിലില്ലെന്ന് പൊതുവി ദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബസവലിംഗപ്പ പറഞ്ഞു.
മൂന്നര വയസുള്ള മകളുടെ മൊഴി കുടുക്കി; ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പം
മൂന്നര വയസുള്ള മകളുടെ മൊഴി കുടുക്കി; ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പംമൂന്നര വയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിന്റെ ദുരൂഹ മരണക്കേസില്‍ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെലങ്കാന പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഹന്‍മന്ത പുരം ഗ്രാമത്തിലെ ലകവത് കൊമുറെല്ലിയാണ്കൊല്ലപ്പെട്ടത്.
ലകവത് കൊമുറെല്ലിയും ലഖവത് ഭാരതിയും എട്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് (ജിഎച്ച്എംസി) പരിധിയില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇവര്‍ നാമല്‍ഗുണ്ടു പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളുമുണ്ട്. രണ്ടു കുട്ടികള്‍ ജങ്കോണില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. മൂന്നര വയസ്സുള്ള ഇളയ മകള്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.
ഇതിനിടെ, ജങ്കാവ് ജില്ലയിലെ അടവി കേശവപൂര്‍ സ്വദേശിയും ഡിജെ ഓപ്പറേറ്ററുമായ ബനോത്ത് പ്രവീണുമായി (22) ഭാരതി പ്രണയത്തിലായി. ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ കൊമുറെല്ലി നാട്ടിലേക്ക് പോകാനെന്ന വ്യാജേന ഇക്കഴിഞ്ഞ പതിനെട്ടാം തീയതി വീട്ടില്‍ നിന്ന് ഇറങ്ങി. കൊമുറെല്ലി പോയതിനു പിന്നാലെ പ്രവീണിനെ ഭാരതി വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ അര്‍ദ്ധരാത്രി വീട്ടില്‍ തിരിച്ചെത്തിയ കൊമുറെല്ലി ഭാരതിയോടും പ്രവീണിനോടും വഴക്കിട്ടു.
സംഘര്‍ഷത്തിനിടെ, കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ ഭാരതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൃതദേഹം ബൈക്കില്‍ കയറ്റി, ഭോംഗീര്‍ മണ്ഡലിലെ അനന്തരാമിലെ റോഡരികില്‍ ഉപേക്ഷിച്ചു. മൂന്നര വയസുള്ള മകളെയും ഒപ്പം കൂട്ടിയിരുന്നു. മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തു തന്നെ ബൈക്കും ഉപേക്ഷിച്ച്, കൊമുറെല്ലി ഒരു അപകടത്തില്‍ മരിച്ചതായി വരുത്തിത്തീര്‍ക്കാനും ഇരുവരും ശ്രമിച്ചു.
എന്നാല്‍, മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറാണ് കൊമുറെല്ലിയുടെ മരണത്തില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൂന്നര വയസുകാരിയുമായും സംസാരിച്ചു. തന്റെ പിതാവിനെ കൊന്നത് അമ്മയും കാമുകനുമാണെന്ന് അവള് വെളിപ്പെടുത്തി. പ്രതികളായ ഭാരതി, ഭാനോത്ത് പ്രവീണ്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ തയാറാകാത്തതില്‍ കോപാകുലയായ ഭാര്യ, ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ചു വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് മുറിയില്‍ ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു ഭാര്യയുടെ അതിക്രമം. റാണിപേട്ട് ബനവരത്തിന് സമീപത്തെ ഗ്രാമീണനായ 32കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. രണ്ട് മക്കളുടെ അച്ഛനായ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
വിവരം അറിഞ്ഞതു മുതല്‍, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ഭാര്യ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും പരസ്പരം വഴക്കിടുകയും ചെയ്തിരുന്നു. പിന്നീട് പതിവുപോലെ ഇരുവരും ഉറങ്ങാന്‍ പോയി. അര്‍ധരാത്രിയോടെ ഉണര്‍ന്ന ഭാര്യ ‘ശിക്ഷ’ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.