ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് അനുവദിച്ച എറണാകുളം-യെലഹങ്ക-എറണാകുളം പ്രത്യേക തീവണ്ടി (06101/02) നവംബർ നാലുവരെ നീട്ടി. ദീപാവലി യാത്ര-ത്തിരക്ക് കണക്കിലെടുത്താണ് നീട്ടിയത്. 19 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചത്. ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും. എറണാകുളത്തുനിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്.
എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും.യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തിച്ചേരും. തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും
നീറ്റ് യു ജി പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
2017ലെ നീറ്റ് യുജി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ജൂനിയർ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയില്‍.25 വയസ്സുകാരനായ നവ്ദീപ് സിംഗിനെയാണ് മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ സ്വന്തം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ് നവ്ദീപ്. ഞായറാഴ്ചയാണ് സംഭവം നടന്നത്നവദീപിനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെ മുറിയില്‍ ചെന്നു നോക്കാൻ അച്ഛൻ ഒരു സുഹൃത്തിനോട് പറയുകയായിരുന്നു.
സുഹൃത്ത് ചെന്നു നോക്കിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു കണ്ടത്. തുടർന്ന് പൊളിച്ച് തുറന്ന് നോക്കിയപ്പോള്‍ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനാകാത്തതിനാല്‍ മരണകാരണം വ്യക്തമല്ല. അതെ സമയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.