Home Featured ഓണാവധി :എറണാകുളം സ്പെഷ്യൽ 19 വരെ നീട്ടി

ഓണാവധി :എറണാകുളം സ്പെഷ്യൽ 19 വരെ നീട്ടി

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച്എറണാകുളത്തേക്ക് അനുവദിച്ച എറണാകുളം-യെലഹങ്ക-എറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് സ്പെഷ്യൽ (06101/06102) ഈമാസം 19 വരെ നീട്ടി. ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും. എറണാകുളത്ത്‌നിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. നേരത്തേ ഈ തീവണ്ടി ഏഴാംതീയതി വരെയായിരുന്നു അനുവദിച്ചിരുന്നത്.എന്നാൽ, ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് സർവീസ് നീട്ടാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

ഒണത്തിന് നാട്ടിൽ പോകുന്നവർക്കും അവധി കഴിഞ്ഞ് ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കും ഉപകാരപ്രദമാണ് ഈ വണ്ടി. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40- ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും.യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും.തൃശ്ശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. തീവണ്ടിയിൽ ഒൻപത് എ.സി. ത്രീ ടിയർ കോച്ചുകളും രണ്ട് എ.സി. ചെയർ കാറുകളും രണ്ട് ബ്രേക്ക് /ജനറേറ്റർ കാറുകളും ഉണ്ടാകും.

കൊച്ചുവേളി സ്പെഷ്യലിൽ ടിക്കറ്റ് തീർന്നു-ന് കൊച്ചുവേളിക്ക് അനുവദിച്ച പ്രത്യേക തീവണ്ടി വെയ്റ്റിങ് ലിസ്റ്റിലായി. സ്ലീപ്പറിൽ 74- ഉം എ.സി. ടു ടിയറിൽ ഏഴുമാണ് വെയ്റ്റിങ് ലിസ്റ്റ്. ഹുബ്ബള്ളി- കൊച്ചുവേളി-ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (07333/07334) ആണ് സർവീസ് നടക്കുന്നത്. 13-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.തിരിച്ച് 14-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും. ↑ എസ്.എം.വി.ടി. ബെംഗളൂരുവിൽ ഉച്ചകഴിഞ്ഞ് 2.15-നും കൃഷ്ണരാജപുരത്ത് 2.39-നും തീവണ്ടി എത്തും.

മരിക്കാന്‍ വേണ്ടി ട്രെയിനിന് മുന്നിലേക്ക്; പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ലോക്കോപൈലറ്റ്, കയ്യടിച്ച്‌ ലോകം

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ തന്നെ നടന്ന ഒരു സംഭവം, ഞെട്ടിപ്പിക്കുന്നതെങ്കിലും ഒരു കരുതലിന്റെ കഥ കൂടിയാണിത്.ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് രക്ഷകനായിരിക്കുകയാണ് ഒരു ലോക്കോപൈലറ്റ്. ബിഹാറിലെ മോതിഹാരിയിലാണ് സംഭവം. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ മുസാഫര്‍പൂര്‍- നര്‍കതിയാഗഞ്ച് സെക്ഷനിലെ ചകിയ റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

സെപ്തംബര്‍ 10ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ബാപുധാം മോത്തിഹാരി-പട്‌ലിപുത്ര പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് സ്‌കൂള്‍ ബാഗുമായി പാളത്തില്‍ കിടക്കുന്ന പെണ്‍കുട്ടിയെ ലോക്കോ പൈലറ്റ് അരുണ്‍ കുമാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ അദ്ദേഹം എമര്‍ജന്‍സി ബ്രേക്ക് അമര്‍ത്തി ട്രെയിന്‍ നിര്‍ത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.ട്രെയിന്‍ നിര്‍ത്തി അദ്ദേഹം ഉടന്‍ പെണ്‍കുട്ടിക്ക് അരികിലേക്ക് ഓടിയെത്തി.

ലോക്കോ പൈലറ്റ് പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പെണ്‍കുട്ടി അനങ്ങിയില്ല. തനിക്ക് മരിക്കണം എന്ന് ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ലോക്കോപൈലറ്റ് ബലമായി ട്രാക്കില്‍ നിന്ന് മാറ്റി.അരുണ്‍കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ബാപുധാം മോതിഹാരി സ്റ്റേഷന്‍ സൂപ്രണ്ട് ദിലീപ് കുമാര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്തെന്ന് വ്യക്തമല്ല. എന്തായാലും അരുണ്‍കുമാറിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തുവരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group