ബെംഗളൂരു : ഓമല്ലൂർ യാഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം കെ.എസ്ആർ ബെംഗളൂരു സൂപ്പർ ഫാസ്റ്റ്എക്സ്പ്രസ് നാളെയും 28നും വഴി തിരിച്ചുവിടും.
സേലം, തിരുപ്പട്ടൂർ, ബംഗാർപേട്ട്, ബയ്യ്നഹള്ളി വഴിയായിരിക്കും സർവീസ് നടത്തുക. ധർമപുരി, ഹൊസൂർ, കർമലാരാം എന്നിവിടങ്ങളിൽ നിർത്തില്ലെന്നു ദക്ഷിണ പശ്ചിമ റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഗരീബഥ് എക്സ്പ്രസിന് 4 കോച്ചുകൾ കൂടി
ആഴ്ചയിൽ 3 ദിവസമുള്ള യശ്വന്ത്പുര കൊച്ചുവേളി ഗരീബ്രദ്എക്സ്പ്രസിന് (12257/12258) 4 എസി ത്രീടയർ കോച്ചുകൾ അധികമായി അനുവദിച്ചു.ഇന്ന്മുതൽ ഡിസംബർ 30 വരെയാണ് കോച്ചുകൾ അനുവദിച്ചിരിക്കുന്നത്.