ബെംഗളൂരു: കോയമ്പത്തൂർയാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്‌സ്പ്രസ് (16378) മാർച്ച് ഒന്നിന് കോയമ്പത്തൂർ ജംക്‌ഷനു പകരം പോത്തന്നൂർ, ഇരിഗൂർ വഴി തിരിച്ചുവിടും. അന്നേദിവസം പോത്തന്നൂരിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.