മികച്ച വരുമാനമുണ്ടായിട്ടും എറണാകുളം– ബെംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയിൻ ഒാട്ടം നിലച്ചു. സ്പെഷൽ സർവീസ് നീട്ടി വിജ്ഞാപനം ഇറങ്ങാത്തതാണു കാരണം. ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന സമയം മാറ്റുന്ന കാര്യത്തിൽ തീരുമാനമായ ശേഷം പുനരാരംഭിക്കുമെന്നാണു റെയിൽവേ അധികൃതരിൽ നിന്നു ലഭിക്കുന്ന വിവരം. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടുന്ന സമയം, കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ, രാവിലെ 5.30നു പകരം ആറരയാക്കാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചിരുന്നു.
സൗത്ത് വെസ്റ്റ് റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ആഴ്ചയിൽ മൂന്നു ദിവസത്തെ സർവീസായി ജൂലൈ 25നാണ് എറണാകുളം – ബെംഗളൂരു സ്പെഷൽ സർവീസ് ആരംഭിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവീസ് നീട്ടുമെന്നാണു റെയിൽവേ അറിയിച്ചത്. 8 മാസമായി ഒാടുന്ന മംഗളൂരു – ഗോവ വന്ദേഭാരതിൽ മൊത്തം 31 ശതമാനമാണു ബുക്കിങ്. അതേസമയം, എറണാകുളം – ബെംഗളൂരു സർവീസിന് 105%, ബെംഗളൂരു–എറണാകുളം സർവീസിന് 88% എന്നിങ്ങനെയാണു യാത്രക്കാരുടെ എണ്ണം. സർവീസ് തുടരാൻ തീരുമാനിച്ചില്ലെങ്കിൽ ഒാണക്കാലത്തു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്രാക്ലേശം രൂക്ഷമാകും.
ബിരിയാണി’ സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; കുറ്റം സമ്മതിച്ച് സംവിധായകൻ
അന്താരാഷ്ട്ര തലത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ കനി കുസൃതി ചിത്രം ‘ബിരിയാണി’യുടെ സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ജൂനിയർ ആർടിസ്റ്റുകള്. ന്യൂസ് മിനുറ്റിന് നല്കിയ അഭിമുഖത്തിലാണ് യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.ഹേമ കമ്മീഷൻ റിപ്പോർട്ടിനെ അഭിനന്ദിച്ച് സജിൻ ബാബു ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരുന്നു. തെറ്റുകള്‍ സംഭവിക്കാമെന്നും, അതെല്ലാം തിരുത്തി മുന്നോട്ട് പോവേണ്ടതുണ്ടെന്നും കുറിപ്പില്‍ സജിൻ ബാബു പറഞ്ഞിരുന്നു. സജിൻ ബാബു അത്തരമൊരു കുറിപ്പ് പങ്കുവെച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ തുറന്നുപറച്ചില്‍ ഉണ്ടാവില്ലായിരുന്നുവെന്നാണ് ജൂനിയർ ആർടിസ്റ്റുകളായ യുവതികള്‍ പറയുന്നത്.
സിനിമയില്‍ പുതുമുഖങ്ങളായി എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതെന്നാണ് യുവതികള്‍ പറയുന്നത്. സജിന്റെ ഒരു ലോ ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ ക്രൂ മെംബേഴ്സ് ഒരു ചെറിയ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നതെന്നും, തന്നെ സജിന്റെ കാമുകിയുടെ കൂടെ ആ രാത്രി താമസിപ്പിച്ചുവെന്നും എന്നാല്‍ കാമുകിയില്ലാത്ത സമയത്ത് സജിൻ ബാഗ് എടുക്കാനെന്ന വ്യാജേന മുറിയിലെത്തുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതി പറഞ്ഞത്.
സജിന്റെ ഒരു തിരക്കഥ വിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ സംഗീത നാടക അക്കാദമിയിലെത്തുകയും എന്നാല്‍ തിരക്കഥ വായിക്കാനെന്ന വ്യാജേന പുറത്ത് മുറിയെടുക്കുകയും എന്നാല്‍ താൻ തിരക്കഥ വായിക്കുന്ന സമയത്ത് സജിൻ മുറിയിലെത്തുകയും തന്നെ കയറിപിടിക്കുകയും ശബ്ദമുണ്ടാക്കിയപ്പോള്‍ ക്ഷമ പറഞ്ഞുവെന്നും, സാധാനങ്ങളെടുത്ത് താൻ പുറത്തിറങ്ങാൻ തുടങ്ങിയപ്പോള്‍ മുറിയില്‍ വെച്ച് സജിൻ ബാബു സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചുവെന്നും നല്കിയ അഭിമുഖത്തില്‍ മറ്റൊരു യുവതി വെളിപ്പെടുത്തുന്നു.
ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സജിൻ ബാബു തങ്ങളോട് കുറ്റസമ്മതം നടത്തിയെന്നും, റിപ്പോർട്ട് ചെയ്യുന്നു.വലിയ തുറന്നുപറച്ചിലുകളിലേക്കും മറച്ചുവെക്കപ്പെട്ട ലൈംഗികാതിക്രമങ്ങളിലേക്കുമാണ് മനുഷ്യാവകാശ ലംഘനങ്ങളിലേക്കുമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വിരല്‍ ചൂണ്ടുന്നത്. 2019-ല്‍ സമർപ്പിച്ച റിപ്പോർട്ട് 4 വർഷം പൂഴ്ത്തിവെച്ചും അറുപതോളം പേജുകള്‍ നീക്കം ചെയ്തുമാണ് സർക്കാർ പുറത്തുവിട്ടത്.