ഓൺലൈനിൽ നിന്ന് എന്തെങ്കിലും വാങ്ങിയത് പണി തരുമോ എന്ന പേടി ഇനി വേണ്ട.വീട്ടുപകരണങ്ങൾ കേടാണോ ? എങ്കിൽ നേരെ ഫ്ലിപ്കാർട്ടിനെ വിളിച്ചോളൂ.രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമാണ് ഫ്ലിപ്കാർട്ട്. ഇക്കൂട്ടർ ഇപ്പോൾ പുതിയ ബിസിനസിലേക്ക് ചുവട് വച്ചിരിക്കുകയാണ്. പല വീട്ടുപകരണങ്ങളും സ്ഥാപിക്കുക, നന്നാക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ ബിസിനസ്. ജീവസ് (Jeeves) എന്ന പേരിൽ ഏതാനും മാസം മുൻപാണ് ഇതിനോട് അനുബന്ധിച്ച് കമ്പനി പുതിയ സ്ഥാപനം തുടങ്ങിയത്. സർവീസ് മേഖലയിലേക്ക് കടക്കാനായി സ്ഥാപിച്ച ഈ വിഭാഗമാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ നീക്കത്തിനെ പിന്തുണക്കുക. നിലവിലെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 19,000 പിൻ കോഡുകളിൽ ഈ സേവനം ലഭ്യമായിരിക്കും.
അർബൻ കമ്പനി, മസ്റ്റർ റൈറ്റ്, ഓൺസൈറ്റ് ഗോ എന്നീ കമ്പനികളാണ് ഫ്ലിപ്കാർട്ടിനെ കൂടാതെ ഈ മേഖലയിലേക്ക് കടന്നു വന്നിരിക്കുന്നത്. ഇവരോടാണ് ഫ്ലിപ്കാർട്ടിന്റെ ജിവെസ് മത്സരിക്കുന്നത്. വില്പന സമയത്ത് മാത്രമല്ല, മികച്ച സേവനം വില്പനാനന്തരവും നൽകണമെന്ന ചിന്തയാണ് കമ്പനിയെ പുതിയ സേവനത്തിന് പ്രേരിപ്പിച്ചത്. ജീവസിന്റെ സേവനം ലഭ്യമാക്കുന്നത് ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ആപ് വഴിയാണ്. ഒരു പ്രദേശത്ത് തന്നെ ഇത് ലഭ്യമാണോ എന്നറിയാൻ എളുപ്പമാണ്. ഓരോ സ്ഥലത്തെയും പിൻകോഡുകൾ പരിശോധിച്ചു നോക്കിയാൽ മതിയാകും. ഇങ്ങനെ സർവീസ് ചെയ്‌തെടുക്കുന്ന ഉപകരണങ്ങൾക്ക് സർവീസ് ഗ്യാരന്റിയും ഉണ്ടാകുമെന്നാണ് ജിവസിന്റെ മേധാവി നിപുൻ ശർമ്മ അറിയിച്ചത്. രാജ്യത്തെമ്പാടുമായി 300 വാക്-ഇൻ സർവീസ് സെന്ററുകൾ കമ്പനിക്ക് ഉണ്ട്. ആയിരത്തിലേറെ സർവീസ് പാർട്ണർമാരും പരിശീലനം നേടിയ എകദേശം 9,000 എൻജിനീയർമാരും ഇവരെ കൂടാതെ തന്നെ കമ്പനിയിലുണ്ട്. ഇത് 400 നഗരങ്ങളിലായി ആണ് ലഭ്യമാക്കിയിരുന്നത്. നിലവിൽ പുതിയ തുടക്കത്തോടെ ആ സേവനം കൂടിയാണ് വികസിച്ചിരിക്കുന്നത്.
പുനീത് രാജ്കുമാറിന്റെ ജീവിതകഥ സ്കൂള്‍ പുസ്തകങ്ങളില്‍ ചേര്‍ക്കും
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ മരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി, അദ്ദേഹത്തിന്റെ മരണത്തോട് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോഴും പൊരുത്തപ്പെട്ടുവരികയാണ്.
അദ്ദേഹം ഒരു വലിയ പാരമ്ബര്യം അവശേഷിപ്പിച്ചു, അദ്ദേഹത്തിന്റെ അവസാന ഡോക്യുമെന്ററി ഗന്ധദ ഗുഡി കഴിഞ്ഞ മാസം പുറത്തിറങ്ങി. അന്തരിച്ച നടന്റെ വ്യാപകമായ ജനപ്രീതിയും പാരമ്ബര്യവും കണക്കിലെടുത്ത്, പുനീത് രാജ്കുമാറിന്റെ ജീവിതം സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തണമെന്നത് വളരെക്കാലമായി ആരാധകരുടെ ആവശ്യമാണ്.
ഫാന്‍സ് ക്ലബ്ബുകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭ്യര്‍ത്ഥന കേള്‍ക്കാന്‍ ബാംഗ്ലൂര്‍ സര്‍വകലാശാല തീരുമാനിച്ചു. സമീപഭാവിയില്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള ഒരു അധ്യായം പാഠ്യപദ്ധതിയില്‍ ചേര്‍ക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
ഡോ. ശരണു ഹല്ലൂര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പുനീത് രാജ്കുമാറിന്റെ ജീവചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും. ബികോമിനുള്ള മൂന്നാം സെമസ്റ്റര്‍ കന്നഡ ഭാഷാ സിലബസില്‍ നീനെ രാജകുമാരയില്‍ നിന്നുള്ള ഒരു ഭാഗം ഉള്‍പ്പെടുത്തുമെന്ന് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി കന്നഡ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം കോര്‍ഡിനേറ്റര്‍ ഡോ. രാമലിംഗപ്പ ടി. ബേഗൂര്‍ പറഞ്ഞു.
നാലോ അഞ്ചോ മാസം മുമ്ബാണ് ഈ പ്രക്രിയ ആരംഭിച്ചതെന്നും ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് നിലവില്‍ ബികോം സിലബസില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ, മറ്റ് കോഴ്‌സുകളിലേക്ക് ഇത് ചേര്‍ക്കുന്നത് സര്‍വകലാശാല പരിഗണിച്ചിട്ടില്ല.
പുനീതിന്റെ ഭാര്യ അശ്വിനി അടുത്തിടെ പുനീത് രാജ്കുമാറിന്റെ നീനേ രാജകുമാര എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രസിദ്ധീകരിച്ചു. കന്നഡയില്‍ ഈ വര്‍ഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ജീവചരിത്രത്തിനുള്ള റെക്കോര്‍ഡും ഈ പുസ്തകം തകര്‍ത്തു. പല പുസ്തകശാലകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഇത് സ്ഥിരമായി ടോപ്പ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. 2021 ഒക്ടോബര്‍ 29-ന് അദ്ദേഹം മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.