Home Featured ബന്ദിപ്പുരിൽ ഇതരസംസ്ഥാന വാഹനങ്ങൾക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തി.

ബന്ദിപ്പുരിൽ ഇതരസംസ്ഥാന വാഹനങ്ങൾക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തി.

മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ കേരളത്തിലേക്കും തിരിച്ചുമുള്ള ഇതരസംസ്ഥാന വാഹനങ്ങൾക്ക് കർണാടക വനംവകുപ്പ് പ്രവേശനഫീസ് ഏർപ്പെടുത്തി. ബന്ദിപ്പുർ ഡയറക്ടർ രമേഷ്‌കുമാറാണ് ഉത്തരവിറക്കിയത്.ചെറിയവാഹനങ്ങൾക്ക് 20 രൂപയും വലിയവാഹനങ്ങൾക്ക് 50 രൂപയുമാണ് ഫീസ്. വനംവകുപ്പിന്റെ നടപടി മലയാളിയാത്രക്കാരെയാണ് കൂടുതലായി ബാധിക്കുക.ബന്ദിപ്പുരിലൂടെ കടന്നുപോകുന്ന രണ്ട് ദേശീയപാതകളിലൂടെയും പ്രതിദിനം മലയാളികളുടെ നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്.

കർണാടകത്തിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്രക്കാർ സഞ്ചരിക്കുന്ന പാതകളാണ് ബന്ദിപ്പുരിലൂടെയുള്ള ദേശീയപാതകൾ. കോയമ്പത്തൂർ-ഗുണ്ടൽപേട്ട് ദേശീയപാത 181-ലൂടെ വരുന്ന വാഹനങ്ങൾ മേലുകമനഹള്ളി, കേകനഹള്ള ചെക്‌പോസ്റ്റുകളിൽ പ്രവേശനഫീസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.മൂലെഹള്ള, മദ്ദൂർ ചെക്‌പോസ്റ്റുകളിൽ കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത 766-ലൂടെയെത്തുന്ന വാഹനങ്ങളിൽനിന്ന് പ്രവേശനഫീസ് ഈടാക്കും.

വാച്ച്ടവറുകളുടെ സ്ഥാപനം, വനമേഖലയിലെ പ്ലാസ്റ്റിക് വിമുക്തപ്രവർത്തനം, വാഹനാപകടങ്ങൾ കുറയ്ക്കാനുള്ളപദ്ധതി എന്നിവയ്ക്കായി ഫീസിനത്തിൽ കിട്ടുന്ന തുക ഉപയുക്തമാക്കുമെന്നാണ് അധികൃതർ പറയുന്നത്.ദേശീയപാത 766-ൽ നേരത്തേ ടോൾ പിരിക്കുന്നുണ്ട്.

മൈസൂരു, കുടക് ജില്ലകളിലായി സ്ഥിതിചെയ്യുന്ന നാഗർഹോളെ വനത്തിലും സമാനരീതിയിൽ കർണാടക വനംവകുപ്പ് പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. ഇതിനെതിരേ യാത്രക്കാരിൽനിന്ന് പ്രതിഷേധമുയർന്നെങ്കിലും ഫീസ് പിരിക്കൽ തുടരുകയാണ്. ഇതിനുപിന്നാലെയാണ് ബന്ദിപ്പുരിലും പ്രവേശനഫീസ് ഈടാക്കാൻ തീരുമാനിച്ചത്.

ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.സുരക്ഷാ നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്നും നാളെയും തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കേണ്ട ഗുരുവായൂര്‍ – തിരുവനന്തപുരം, എറണാകുളം – തിരുവനന്തപുരം, മംഗളുരു – തിരുവനന്തപുരം, എം.ജി.ആര്‍ സെന്‍ട്രല്‍ ചെന്നൈ – തിരുവനന്തപുരം, മധുര – തിരുവനന്തപുരം,സെക്കന്ദരാബാദ് – തിരുവനന്തപുരം എന്നീ എക്സ്‌പ്രസ് ട്രെയിനുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.

നാഗര്‍കോവില്‍ – കൊച്ചുവേളി എക്സ്‌പ്രസ് നേമം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും.കൊല്ലം – തിരുവനന്തപുരം എക്സ്‌പ്രസ് കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കുകയും, ഇവിടെ നിന്ന് തിരികെ സര്‍വീസ് ആരംഭിക്കുകയും ചെയ്യും. കൊച്ചുവേളി – നാഗര്‍കോവില്‍ എക്സ്‌പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് യാത്ര ആരംഭിക്കും.തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് 25ന് വൈകിട്ട് 4.55ന് പുറപ്പെടേണ്ട തിരുവനന്തപുരം സില്‍കാര്‍ നാളെ ഒന്നര മണിക്കൂര്‍ വൈകി വൈകിട്ട് 6.25ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും.

ചെന്നൈ എഗ്മോര്‍ – കൊല്ലം എക്സ്‌പ്രസ് ട്രെയിന്‍, കന്യാകുമാരി പൂനെ എന്നീ ട്രെയിനുകള്‍ ഇന്ന് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടയില്‍ പിടിച്ചിടും.ഇന്നും നാളെയും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് പവര്‍ഹൗസ് റോഡിലുള്ള രണ്ടാമത്തെ ഗേറ്റ് വഴി മാത്രമായിരിക്കും റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group