Home Featured ബംഗളൂരു: വിശേശ്വരയ്യ മ്യൂസിയത്തില്‍ എൻജിനീയറിങ് മേള ഇന്നു മുതല്‍

ബംഗളൂരു: വിശേശ്വരയ്യ മ്യൂസിയത്തില്‍ എൻജിനീയറിങ് മേള ഇന്നു മുതല്‍

ബംഗളൂരു: കസ്തൂർബ റോഡിലെ വിശേശ്വരയ്യ ഇൻഡസ്ട്രിയല്‍ ആൻഡ് ടെക്നോളജിക്കല്‍ മ്യൂസിയത്തില്‍ എൻജിനീയറിങ് മേളക്ക് ചൊവ്വാഴ്ച തുടക്കമാവും.ചൊവ്വാഴ്ച മോഡല്‍-പ്രൊജക്‌ട് അവതരണ മത്സരം നടക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പ്രവണതകള്‍ എന്ന വിഷയത്തില്‍ സെമിനാർ ബുധനാഴ്ചയും ക്വിസ് മത്സരം വ്യാഴാഴ്ചയും നടക്കും.സമാപന ദിവസമായ വ്യാഴാഴ്ച വൈകീട്ട് 3.30ന് ഐ.ഐ.എസ്.സി ബംഗളൂരുവിലെ ഫിസിക്സ് വിഭാഗം പ്രഫ. അവീക് ബിദ് മുഖ്യാതിഥിയായി പങ്കെടുക്കും.

അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി മരുമകള്‍, വിദേശത്തിരുന്ന് സിസിടിയില്‍ ഭര്‍ത്താവ് കണ്ടു

പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. മംഗലാപുരം കുലശേഖരത്താണ് സംഭവം.പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. മകളുടെ പരാതിയുടെ തുടർന്ന് മരുമകള്‍ സംഭവത്തില്‍ ഉമാശങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി.ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്.

വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്. മാർച്ച്‌ 9 ന് നടന്ന ഈ സംഭവം ഇന്നാണ് പുറത്തറിയുന്നത്. നിലവില്‍ പരിക്കേറ്റ പത്മനാഭ സുവർണയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവിന്റെ ആവശ്യപ്രകാരം പത്മനാഭ സുവർണയുടെ മകള്‍ പ്രിയ സുവർണയാണ് പരാതി നല്‍കിയത്. കങ്കനാടി നഗർ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group