![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു സ്വച്ഛ് ഭാരത് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച 108 കോടി രൂപയുടെ ഗ്രാന്റിൽ നിന്ന് 92 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തിൽ ബിബിഎംപിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തിയാണ് അന്വേഷണം. 2015 മുതൽ 2018 വരെ അനുവദിച്ച ഗ്രാന്റിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മറ്റു നഗരവികസന പദ്ധതികൾക്കായി വകമാറ്റി ചെലവഴിച്ചെന്നാണു കേസ്.
നഗരശുചീകരണത്തിനും മാലി ന്യസംസ്കരണത്തിനും അനുവദിച്ച സ്വച്ഛ് ഭാരത് ഫണ്ട് നഗര പരിധിയിലെ റോഡുകൾ, നടപ്പാതകൾ, ഓടകൾ എന്നിവയുടെ നവീകരണത്തിനായാണ് വകമാറ്റിയത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും ആഭ്യന്തര അന്വേഷണ റിപ്പോർട്ടും കൈമാറാൻ നിർദേശിച്ച് ഇഡി ബെംഗളൂരു സോൺ ജോയിന്റ് ഡയറക്ടർ മണിസിങ് നഗ രവികസന വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാകേഷ് സിങ്ങി നു കത്തെഴുതി. ഇഡി അന്വേഷ ണത്തെ സഹായിക്കാൻ ഒരു ഉദ്യോഗസ്ഥനെയും ബിബിഎംപി വിട്ടുകൊടുക്കണം.
ഗ്രാന്റ് ദുർവിനിയോഗം സംബ ന്ധിച്ചു നേരത്തെ ഉയർന്ന പരാതി യിൽ കർണാടക പൊലീസിനു കീഴിലുള്ള അഴിമതി വിരുദ്ധ റോ (എസിബി) കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ജനപ്രതിനിധികളുടെ അറി വോടെയാണ് പണം വകമാറ്റിയതെന്നും ആക്ഷേപമുണ്ട്.