Home Featured ബെംഗളൂരു : ജയനഗറിൽ നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു : ജയനഗറിൽ നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു : ജയനഗർ ഫോർത്ത്ബ്ലോക്കിൽ കൊമേഴ്സ്യൽ കോംപ്ലെക്സിന് സമീപത്തെ നടപ്പാതകളിലെ കൈയേറ്റങ്ങൾ ബെംഗളൂരു കോർപ്പറേഷൻ ഒഴിപ്പിച്ചു. 200- ഓളം അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.ആറുമാസം മുമ്പ് കച്ചവടക്കാരോട് അനധികൃത നിർമിതികൾ പൊളിച്ചുമാറ്റണമെന്ന് കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നു മാസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നൽകി.കഴിഞ്ഞ ശനിയാഴ്ച പ്രദേശത്ത് ഉച്ചഭാഷണിയിലൂടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യം വ്യാപാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികളിലേക്ക് കടന്നതെന്ന് അധികൃതർ വ്യക്തമാക്കി.ചൊവ്വാഴ്ച രാവിലെ ജെ.സി.ബി. ഉപയോഗിച്ച് അനധികൃത നിർമിതികൾ പൊളിച്ചു നീക്കുകയായിരുന്നു.

അതേസമയം, മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ചിലർ സ്വയം ഒഴിഞ്ഞു പോയിരുന്നു. കുറച്ചുനാൾ മുമ്പ് ജയനഗർ ഷോപ്പിങ് കോംപ്ലെക്സിലെ അനധികൃത സ്റ്റാളുകൾ കോർപ്പറേഷൻ ഒഴിപ്പിച്ചിരുന്നു.ഒമ്പതാം മെയിൻ റോഡ്, 10-ാം മെയിൻ റോഡ്, 27 എ റോഡ് എന്നിവിടങ്ങളിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. അനധികൃത പെട്ടിക്കടകൾ, കടയുടെ മുൻഭാഗങ്ങൾ, ഉപയോഗ ശൂന്യമായ ഉന്തുവണ്ടികൾ തുടങ്ങിയവയാണ് നീക്കിയത്.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടിയാണ് നടപ്പാതകൾ ഒഴിപ്പിച്ചത്.

കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനിയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാർ, ഹെൽത്ത് ഓഫീസർമാർ, പോലീസ്, ട്രാഫിക് പോലീസ് എന്നിവർ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളിൽ പങ്കെടുത്തു.അതിനിടെ, വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരേ ബെംഗളൂരുവിലെ വഴിയോരക്കച്ചവടക്കാരുടെ സംഘടന ബെംഗളൂരു കോർപ്പറേഷൻ ജോയ്ന്റ് കമ്മിഷണർക്കും (സൗത്ത്) ടൗൺ വെൻഡിങ് കമ്മിറ്റിക്കും കത്തെഴുതി.2018-ൽ കോർപ്പറേഷന്റെ തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റ് ലഭിച്ചവരുമാണിവരെന്നും സംഘടന വ്യക്തമാക്കി.വർഷങ്ങളായി കച്ചവടം ചെയ്യുന്നവരെയും ഒഴിപ്പിച്ചിട്ടുണ്ട്.

ദീപാവലിയോടനുബന്ധിച്ച് മികച്ച കച്ചവടം ലഭിക്കുമെന്ന് കരുതിയിരുന്ന സമയത്താണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്.2018-ൽ കോർപ്പറേഷന്റെ തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റ് ലഭിച്ചവരുമാണിവരെന്നും സംഘടന വ്യക്തമാക്കി.വർഷങ്ങളായി കച്ചവടം ചെയ്യുന്നവരെയും ഒഴിപ്പിച്ചിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് മികച്ച കച്ചവടം ലഭിക്കുമെന്ന് കരുതിയിരുന്ന സമയത്താണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്.അതേസമയം, നടപ്പാതകൾ കൈയേറി കച്ചവടം നടത്തുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതിനാലാണ് ഒഴിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

കവര്‍ന്നത് 133 ലാപ്‌ടോപ്പുകളും 19 മൊബൈലുകളും ; ‘യുവാക്കളുടെ മുറികളിലെ മോഷണ’ത്തില്‍’ 3 പേര്‍ പിടിയില്‍

ബെംഗളൂരു : മോഷണങ്ങള്‍ക്ക് സമാനരീതികള്‍ അവലംബിക്കുന്ന മോഷ്‌ടാക്കള്‍ ഏറെയുണ്ട്. ചില വസ്‌തുക്കള്‍ മാത്രം മോഷ്‌ടിക്കുന്ന കള്ളന്മാരുമുണ്ട്. ഇത്തരത്തില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മാത്രം തിരഞ്ഞുപിടിച്ച്‌ മോഷ്‌ടിക്കാറുള്ള പ്രതികളാണ് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ പിടിയിലായത്. ഇവരില്‍ നിന്നും 75 ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.പെയിങ്‌ ഗെസ്‌റ്റുകളായും ഹോസ്‌റ്റലില്‍ മുറിയെടുത്തും താമസിക്കുന്ന യുവാക്കളുടെ മുറികളില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്‌ടിച്ചുവന്നിരുന്ന ശ്രീനാഥും ഇയാളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് മോഷണ മുതലുകള്‍ വാങ്ങിയിരുന്ന സെല്‍വൻ, മഞ്‌ജു എന്നിവരുമാണ് സദാശിവനഗര്‍ പൊലീസിന്‍റെ പിടിയിലായത്.

പിടിവീഴുന്നത് ഇങ്ങനെ : പ്രതിയായ ശ്രീനാഥ് നഗരത്തിന്‍റെ വിവിധ ഭാഗത്തുള്ള പിജികളില്‍ നിന്നും യുവാക്കള്‍ താമസിക്കുന്ന മുറികളില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്‌ടിക്കുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ മോഷണം കഴിഞ്ഞശേഷം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി. തുടര്‍ന്ന് സ്ഥിരമായി മോഷണ മുതലുകള്‍ വാങ്ങാറുള്ള സെല്‍വനെയും മഞ്‌ജുവിനെയും സമീപിച്ച്‌ ഈ ഉപകരണങ്ങള്‍ കുറഞ്ഞവിലയ്‌ക്ക് വില്‍പന നടത്തും.

ഇതിനെ കുറിച്ച്‌ രഹസ്യവിവരം ലഭിച്ച സദാശിവനഗര്‍ പൊലീസ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച്‌ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 133 ലാപ്‌ടോപ്പുകളും 19 മൊബൈല്‍ഫോണുകളും നാല് ടാബ്‌ലെറ്റുകളും പൊലീസ് പിടികൂടി. അതേസമയം സ്ഥിരം കുറ്റവാളിയായ ശ്രീനാഥ് 2019 ല്‍ ആര്‍എംസി യാര്‍ഡ് പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ലാപ്‌ടോപ് മോഷണക്കേസിലും ഉള്‍പ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group