Home Featured ജോലിക്ക് വ്യാജ സർട്ടിഫിക്കറ്റ് ഹാജറാക്കിയ 2 പേർക്ക് എതിരെ കേസ്

ജോലിക്ക് വ്യാജ സർട്ടിഫിക്കറ്റ് ഹാജറാക്കിയ 2 പേർക്ക് എതിരെ കേസ്

ബെംഗളൂരു :സർക്കാർ ജോലിക്കു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 2 ജീവനക്കാർക്കെതിരെ വിധാൻസൗധ പൊലീസ് കേസെടുത്തു. ചിത്രദുർഗ സ്വദേശികളായ എസ്.എം.ദിവ്യജ്യോതി, ആർ.പി.പവൻ എന്നിവർക്കെതിരെയാണു കേസ്.

ഇവരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (കെപിഎസി) അറിയിച്ചു. 2019ലാണു കെപിഎസി റാങ്ക് ലിസ്റ്റിലൂടെ ഇരുവരും ടൈപ്പിസ്റ്റ് തസ്തികയിൽ പ്രവേശിച്ചത്.

കർണാടക :ട്രെയ്നിങ് വിഭാഗം ഡിജിപി രാജിവച്ചു

ബെംഗളൂരു: പൊലീസ് ട്രെയ്നിങ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഡിജിപി ഡോ.പി.രവീന്ദ്രനാഥ് രാജിവച്ചു. സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചുമതല എഡിജിപി അരുൺ ചക്രവർത്തിക്കു കൈമാറിയ ശേഷമാണ് നടപടി.

വ്യാജ ജാതി സർട്ടിഫിക്ക്റ്റ് കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ സർക്കാർ അനാവശ്യമായി വേട്ടയാടുന്നു എന്നരോപിച്ചാണ് ഡിജിപി പ്രവീൺ സുദിന് രാജിക്കത്തു കൈമാറിയത്

1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം സർവീസിലിരിക്കെ ഇതു നാലാം തവണയാണ് സീനിയോറിറ്റി പ്രശ്നങ്ങൾ കൂടി ഉന്നയിച്ച് രാജിക്കത്തു നൽകുന്നത്. 2020 ഒക്ടോബറിൽ അന്നത്തെ മുഖ്യമന്ത്രി യെഡിയൂരപ്പ ഇടപെട്ടാണ് രാജി പിൻവലിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group