Home Featured ദുബായ്- ബെംഗളൂരു സെക്ടറിൽ ദുബായ് എമിറേറ്റ്സ് സർവീസ് 30 മുതൽ

ദുബായ്- ബെംഗളൂരു സെക്ടറിൽ ദുബായ് എമിറേറ്റ്സ് സർവീസ് 30 മുതൽ

ദുബായ് എമിറേറ്റ്സ് എയർ ലൈൻ ഈ മാസം 30 മുതൽ ദുബായ്- ബെംഗളൂരു സെക്ടറിൽ എ 380 വിമാനം സർവീസ് നടത്തുമെന്നു പ്രഖ്യാപിച്ചു. ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണു സർവീസ് നടത്തുക. രാത്രി 9.25ന് ദുബായിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 2.30ന് ബെംഗളൂരുവിൽ ഇറങ്ങും.

തിരിച്ചു പുലർച്ചെ 4.30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7.10ന് ദുബായിൽ എത്തുന്ന വിധമാണു സമയക്രമം. എമിറേറ്റ്സിന്റ എ380 വിമാനം സർവീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാകും ബെംഗളൂരു.നിലവിൽ 2014 മുതൽ മും ബൈയിലേക്കു വലിയ വിമാനം സർവീസ് നടത്തിവരുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു; 4 പേര്‍ക്ക് പരിക്ക്

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ബച്ച്‌ നാലുപ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.ബെല്ലാരി ടൗണിലൂടെ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയുംമറ്റുനേതാക്കളും നടന്നുപോകുമ്ബോള്‍ അതിന്റെ മുന്നിലായി കോണ്‍ഗ്രസിന്റെ ഒരു മാധ്യമസംഘം സഞ്ചരിക്കുന്ന വാഹനമുണ്ട്.

അതിനോടൊപ്പം സഞ്ചരിച്ച മറ്റൊരു ലോറിയെ പ്രവര്‍ത്തകര്‍ക്കാണ് ഷോക്കേറ്റത്. ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്ബി വൈദ്യുതി കമ്ബിയല്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തരധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group