Home Featured യാത്രക്കാർക്ക് അടിയന്തര ശുശ്രുഷ സൗകര്യവുമായി ബെംഗളൂരു മെട്രോ

യാത്രക്കാർക്ക് അടിയന്തര ശുശ്രുഷ സൗകര്യവുമായി ബെംഗളൂരു മെട്രോ

ബെംഗളൂരു: യാത്രക്കാർക്ക് ഹൃദയാഘാതം സംഭവിച്ചാൽ അടിയന്തര ശുശ്രൂഷ നൽകാനുള്ള സൗകര്യം ഇനി മെട്രോ സ്റ്റേഷനുകളിൽ ഉണ്ടാവും. ശുശ്രൂഷ നൽകാനുള്ള ഓട്ടമേറ്റഡ് എക്സ്റ്റേണൽ ഡിഫൈബിലേറ്റേഴ്സ് (എഇഡി) മെട്രോ സ്റ്റേഷനുകളിൽസ്ഥാപിക്കാൻ ആണ് ഒരുങ്ങുന്നത്.

തിരക്കു കൂടുതൽ ഉള്ള യശ്വന്തപുര, മജസ്റ്റിക്, കെംപെഗൗഡ, നാഷണൽ കോളേജ്,എംജി റോഡ്, വിജയനഗർ എന്നീ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് സ്ഥാപിക്കും. പദ്ധതി വിജയിച്ചതിനു ശേഷം കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.

യാത്രയ്ക്കിടെ ഉള്ള ഹൃദയാഘാത മരണം വർധിച്ചതിനെ തുടർന്നാണ് ബിഎംആർസി യുടെ നടപടി. അടിയന്തര ഘട്ടങ്ങളിൽ മരണം ഒഴിവാക്കാൻ എഇഡി യുടെ ഉപയോഗം സഹായിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി എംഡി അൻജും പർവേസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group