ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ആരാധകരും സിനിമ ലോകവും ആവേശത്തിലാണ്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും എമ്ബുരാന്‍ എന്ന് സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട മുരളി ഗോപിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘എല്‍ 2: ലോഞ്ചിനു റെഡി’ എന്ന അടിക്കുറിപ്പോടെ എമ്ബുരാന്റെ സ്ക്രിപ്റ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി.
“അരാജകത്വം ഉടലെടുക്കുകയും ഇരുട്ട് വീഴുകയും ചെയ്യുമ്ബോള്‍ ഉത്തരവുകള്‍ പുനര്‍ക്രമീകരിക്കാന്‍ അവന്‍ മടങ്ങും. പിശാചിന്റെ ഉത്തരവ്!,” എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.
‘More than a King..less than a God’- രാജാവിനേക്കാള്‍ വലിയവനും ദൈവത്തേക്കാള്‍ ചെറിയവനുമായവന്‍’ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ‘തമ്ബുരാനും മുകളിലുള്ള ഒരാള്‍’- ‘എമ്ബുരാന്‍’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫര്‍’ ടീം നല്‍കിയ ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്റ്റീഫന്‍ നെടുമ്ബുള്ളി തന്റെ തട്ടകത്തില്‍ മടങ്ങി എത്തുന്നത്. അത്രയും കാലം അയാള്‍ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫര്‍’ കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ അവശേഷിച്ച എല്ലാ ചോദ്യങ്ങള്‍ക്കും പുകമറകള്‍ക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്ബുരാന്‍’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.
“സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങള്‍ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും,” ചിത്രം അനൗണ്‍സ് ചെയ്തുകൊണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.