
ബെംഗളുരു; സൗരോർജ പാന ലുകൾ, വൈ-ഫൈ, മഴവെള്ള സംഭരണി തുടങ്ങിയസൗകര്യങ്ങളുള്ള അത്യാധുനിക ബസ് ഷെൽറ്ററുകൾ നിർമിക്കാൻ ഇലക്ട്രോണിക്സ് സിറ്റി ടൗൺ പ്ലാനിങ് അതോറിറ്റി(എൽസിറ്റ) പദ്ധതി തയാറാക്കി. ബസ് സമയക്രമം , ടെലിഫോൺ ബൂത്ത് തുടങ്ങിയ സൗകര്യങ്ങളുള്ള ബസ്ഷെൽറ്ററുകളിൽ, സ്ഥല ലഭ്യത അനുസരിച്ചു ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും സൗകര്യം ഏർപ്പെടുത്തുമെന്ന് എൽസിറ്റ അധികൃതർ പറഞ്ഞു. മെട്രോപാത തുറക്കുന്നതോടെ മെട്രോ ട്രെയിനുകളുടെ തത്സമയം വിവരവും ഷെൽറ്ററുകളിലെ ബോർഡിൽ ലഭിക്കും.