ബംഗളൂരു: ചില്ലറ നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികനെ വഴിയിലിറക്കിവിട്ട് കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍. സുബ്രഹ്മണ്യ കഡാബ നുചിബാല്‍തിലയിലാണ് സംഭവം.ശാന്തിഗുരി സ്വദേശി ബാബു ഗൗഡയെ (75) ആണ് ബസില്‍നിന്ന് ഇറക്കിവിട്ടത്. കല്ലുഗുഡ്ഡെയില്‍നിന്ന് ഉപ്പിനങ്ങാടിയിലേക്ക് പോകുന്ന ബസില്‍ കയറിയ ഇയാള്‍ കാഞ്ചനയിലേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടത്. 200 രൂപ നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ചില്ലറ ആവശ്യപ്പെട്ടു. ചില്ലറ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബാക്കി പൈസ പിന്നീട് തരാമെന്ന് പറഞ്ഞ് കണ്ടക്ടര്‍ മുഴുവൻ തുകയും വാങ്ങിവെച്ചു. ബാക്കി കാശ് പിന്നീട് ചോദിച്ചപ്പോള്‍ ക്ഷുഭിതനായ കണ്ടക്ടര്‍ വയോധികനെ ഗോലിയട്കയില്‍ ഇറക്കിവിടുകയായിരുന്നു.
ഓണ്‍ലൈൻതട്ടിപ്പ്; മലയാളികള്‍ക്ക് മാസം നഷ്ടപ്പെടുന്നത് 15 കോടി; ദിനംപ്രതി 50ലധികം കേസുകള്‍
ഓണ്‍ലൈൻതട്ടിപ്പുകള്‍ പെരുകിയതോടെ മലയാളികള്‍ക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം.തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളില്‍ത്തന്നെ പരാതി നല്‍കിയാല്‍ മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാല്‍, ഇത്തരത്തില്‍ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികള്‍മാത്രം.കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന ഭൂരിഭാഗം സൈബര്‍കേസുകളും ഓണ്‍ലൈൻതട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചിലദിവസങ്ങളില്‍ അമ്ബതിലധികം കേസുകള്‍വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ മാസം അഞ്ചാംതീയതിമാത്രം വിവിധ കേസുകളില്‍ നഷ്ടമായത് 37 ലക്ഷം രൂപയാണ്.ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലമാര്‍ഗങ്ങളിലൂെടയാണ് കബളിപ്പിക്കല്‍. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്.വെള്ളിയാഴ്ച 37 ലക്ഷംരൂപ നഷ്ടപ്പെട്ട സംഭവങ്ങളില്‍ പരാതികള്‍ വൈകിയതിനാല്‍ എട്ടുലക്ഷം രൂപ മാത്രമേ സൈബര്‍വിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ.