Home Featured ബെംഗളൂരു: ഇലക്ട്രോണിക്സ് സിറ്റിക്ക് ഇനി പുതിയ പേര്

ബെംഗളൂരു: ഇലക്ട്രോണിക്സ് സിറ്റിക്ക് ഇനി പുതിയ പേര്

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രോണിക്സ് സിറ്റിയുടെ പേര് മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അരസിന്റെ പേരിലേക്ക് പുനർനാമകാരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ദേവരാജ് അരസിന്റെ 109-ാ ം ജന്മവാർഷിക പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.ഇലക്ട്രോണിക്സ് സിറ്റിയെ ദേവരാജ് അരസ് ഇലക്ട്രോണിക് സിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ദേവരാജിന്റെ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്നും അദ്ദേഹത്തിന്റെ പേര് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.2024 ലെ ഡി ദേവരാജ് അരസ് അവാർഡ് മുൻ തൊഴിൽ മന്ത്രിയും കലബുർഗി സാമൂഹിക ആസ്ഥാനമായുള്ള പ്രവർത്തകയുമായ എസ്. കെ. കാന്തയ്ക്ക് സമ്മാനിച്ചു. അവാർഡ് തുകയായ 5 ലക്ഷം രൂപ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നൽകുമെന്ന് അവാർഡ് ഏറ്റുവാങ്ങി സംസാരിച്ച കാന്ത അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group