Home Featured വൈദ്യുത കമ്പിയിലേയ്ക്ക് മരച്ചില്ല ചാഞ്ഞാൽ ഇനി ഉദ്യോഗസ്ഥന് പിഴ; ഫോട്ടോയെടുത്ത് അയക്കുന്നവർക്ക് സമ്മാനം, പുതിയ തീരുമാനം

വൈദ്യുത കമ്പിയിലേയ്ക്ക് മരച്ചില്ല ചാഞ്ഞാൽ ഇനി ഉദ്യോഗസ്ഥന് പിഴ; ഫോട്ടോയെടുത്ത് അയക്കുന്നവർക്ക് സമ്മാനം, പുതിയ തീരുമാനം

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകൾ ചാഞ്ഞുനിൽക്കുന്നതു കണ്ടാൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർമാർക്ക് പിഴ. വൈദ്യുതി ബോർഡ് ആണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. വൈദ്യുത ലൈൻ, പോസ്റ്റ്, ട്രാൻസ്ഫോർമർ എന്നിവയ്ക്കുമീതെ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ചാഞ്ഞുനിൽക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസർമാരെ ചൂണ്ടിക്കാട്ടി വാട്‌സ്ആപ്പിൽ സന്ദേശം അയക്കാവുന്നതാണ്.

കാലവർഷത്തിനുമുമ്പായി ലൈനുകൾക്ക് ഭീഷണിയായ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ബോർഡ് വെട്ടിമാറ്റാറുണ്ട്. വർഷംതോറും 65 കോടിരൂപയാണ് ഈ പ്രവർത്തികൾക്കായുള്ള ചെലവ്. ഇത്തവണ ഏപ്രിൽ 22-നു നടത്തിയ അവലോകനത്തിൽ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂർത്തിയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ജോലികൾ മേയ് 31-നകം തീർക്കാൻ നിർദേശം നൽകി.

ജൂൺ ഒന്നിനുശേഷം ഇത്തരം തടസ്സങ്ങൾ മാറ്റാൻ കെഎസ്.ഇ.ബി. ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരിൽനിന്ന് തുല്യതോതിൽ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് ഫോട്ടോയെടുത്ത് അയക്കാവുന്ന വാട്‌സാപ്പ് നമ്പർ- 9496001912. ഇതിനു പുറമെ, കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കും അയക്കാവുന്നതാണ്. പത്ത് ചിത്രങ്ങൾക്ക് ബോർഡ് സമ്മാനം നൽകും.

You may also like

error: Content is protected !!
Join Our WhatsApp Group