ബെംഗളുരു : ബിഎംടിസിയുടെ 300 നോൺ എസി ഇലക്ട്രിക് ബസുകൾ ഒക്ടോബറിൽ സർവീസ് തുടങ്ങിയേക്കും. നഗരാതിർത്തി മേഖലയായ ബിഡദി, ഹൊസ്കോട്ടെ, അത്തിബെലെ ഉൾപ്പെടുടെ 14 ദീർഘദൂര റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും.വാടക അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിയാണ് കിലോമീറ്ററിനു 48.95 രൂപ നിരക്കിൽ സർവീസ് നടത്തുക.
ആദ്യഘട്ടത്തിൽ 12 ബസുകൾ ബിഎംടിസിക്ക്കൈമാറും.ഓഗസ്റ്റ് ആദ്യ വാരത്തോടെ 100 ബസുകൾ കൂടിയെത്തും. നോൺ എസി ബസിൽ 41 സീറ്റാണുള്ളത്. ഒറ്റ ചാർജിൽ പരമാവധി 150 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
നിലവിൽ മെട്രോ ഫീഡർ സർവീസായാണ് 90 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. വീൽചെയർ റാംപ് അടക്കമുള്ള സൗകര്യങ്ങൾ ബസിലുണ്ടാകും. സാധാരണ നോൺ എസി ബസിന്റെ ടിക്കറ്റ് നിരക്ക് തന്നെയാണ് ഇലക്ട്രിക് ബസുകൾക്കും ഈടാക്കുന്നത്.