ബെംഗളൂരു : വടക്കൻ കർണാടകത്തിലെ റായ്ച്ചൂരിൽ ഇലക്ട്രിക് ബൈക്കിന് ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകളിലേക്കും തീ പടർന്നതിനെ തുടർന്ന് വൻ നാശനഷ്ടമുണ്ടായി. റായ്ച്ചൂർ നഗരത്തിലെ ആശാപുര റോഡിലെ ഗംഗാനഗർ ലേഔട്ടിലാണ് സംഭവം. ഗോവിന്ദ് എന്നയാളുടെ വീടിന് സമീപം ബൈക്ക് ചാർജ് ചെയ്യുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴത്തേക്കും ഇലക്ട്രിക് ബൈക്കും പാർക്ക് ചെയ്‌തിരുന്ന നാല് ബൈക്കുകളും കത്തിനശിച്ചിരുന്നു. റായ്ച്ചൂർ വെസ്റ്റ് പോലീസ് കേസെടുത്തു.
നടി നിഖില വിമലിന്റെ സഹോദരി സന്ന്യാസം സ്വീകരിച്ചു; ഇനി അവന്തികാ ഭാരതി
നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്ന്യാസം സ്വീകരിച്ചു. അഖില സന്യാസം സ്വീകരിച്ച കാര്യം അവരുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവ ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.അവന്തികാ ഭാരതി എന്ന നാമത്തിൽ ഇനി അഖില അറിയപ്പെടുമെന്നും പോസ്റ്റിൽ വ്യക്തമാക്കി.
ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം.