Home Featured ബെംഗളൂരുവില്‍ ‘ഷോര്‍ട്ട്സി’ന് നിരോധനം?’; ഇന്‍ഫ്ലുവന്‍സറുടെ വീഡിയോ വൈറല്‍

ബെംഗളൂരുവില്‍ ‘ഷോര്‍ട്ട്സി’ന് നിരോധനം?’; ഇന്‍ഫ്ലുവന്‍സറുടെ വീഡിയോ വൈറല്‍

ഓരോ തലമുറ വളർന്നു വരുമ്ബോഴും മുന്‍തലമുറകളുടെ പരമ്ബരാഗതമായ ആചാരങ്ങളെയും കാഴ്ചപ്പാടുകളെയും ചോദ്യം ചെയ്യാറുണ്ട്.മതപരവും സാമൂഹികവുമായ എല്ലാത്തരം രീതിശാസ്ത്രങ്ങളും ഇങ്ങനെ നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകയും പുതിക്കിക്കൊണ്ടേയും ഇരിക്കുന്നു. സാധാരണഗതിയില്‍ വസ്ത്രധാരണത്തിലെ പരമ്ബരാഗത രീതികളെ നഗരങ്ങളിലെ ജനങ്ങള്‍ അത്രകണ്ട് പിന്തുടരാറില്ലെങ്കിലും ഗ്രാമങ്ങളില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. എന്നാല്‍, ഇന്ത്യന്‍ നഗരങ്ങളിലും സദാചാരവാദികളും പരമ്ബരാഗത വാദികളും പിടിമുറുക്കുകയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ബെംഗളൂരു ഇന്ത്യയുടെ ടെക്ക് നഗരമാണ്. പുതുതലമുറയാണ് നഗരത്തിലെ ജോലിക്കാരില്‍ ഭൂരിപക്ഷവും. യുവജനതയുടെ സാന്നിധ്യം ഏറെ കൂടുതല്‍, വിപണിയില്‍ ഇറങ്ങുന്ന പുതിയ ട്രെന്‍റുകളെല്ലാം നഗരത്തില്‍ പെട്ടെന്ന് തന്നെ വൈറലാകുന്നു. ഇതിനിടെയാണ് ബെംഗളൂരു നഗരത്തില്‍ ഒരു സ്ത്രീ, ഷോർട്ട്സ് ധരിച്ചതിന് മറ്റൊരു യുവതിയെ പരസ്യമായി അപമാനിക്കുന്ന വീഡിയോ ഒരു ഇന്‍സ്റ്റാഗ്രാം ഇന്‍റഫ്ലുവന്‍സർ പങ്കുവച്ചത്. ഫിറ്റ് ആന്‍റ് ഫാബ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒപ്പം വീഡിയോയില്‍ ‘സ്ത്രീക്കെതിരെ സ്ത്രീ’ എന്നും ‘ബെംഗളൂരുവില്‍ ഷോർട്ട്സ് അനുവദനീയമല്ലേ?’ എന്നും എഴുതിയിരുന്നു.

ഒരു ലക്ഷത്തിന് മുകളില്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള യോഗ ഇന്‍സ്ട്രക്ടർ ടാനി ഭട്ടാചാര്യയാണ് വീഡിയോ ചിത്രീകരിച്ചത്. ‘പ്രശ്നം എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്? എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല.’ എന്ന കുറിപ്പോടെയാണ് ടാനി, വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. ചിലര്‍ സ്ത്രീയെ പിന്തുണച്ചപ്പോള്‍ മറ്റ് ചിലര്‍ വ്യക്തി സ്വാതന്ത്ര്യത്തെയും വസ്ത്ര സ്വാതന്ത്ര്യത്തെയും എടുത്തു കാണിച്ചു. “ഷോർട്സിന് സമൂഹവുമായി യാതൊരു ബന്ധവുമില്ല. ഇത് നിങ്ങളുടെ മാനസികാവസ്ഥയാണ്. പിന്നെന്തിനാണ് ആന്‍റി സാരി ധരിച്ച്‌ ക്രോപ്പ് ടോപ്പ് ധരിച്ച്‌ വയറ് കാണിക്കുന്നത്?” ഒരു കാഴ്ചക്കാരന്‍ രോഷാകുലനായി. “ബെംഗളൂരു പിന്നോട്ട് പോകുന്നു” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.

‘സ്ത്രീയുടെ പെരുമാറ്റത്തെ അവഗണിച്ച്‌ ഞങ്ങള്‍ മുന്നോട്ട് നടന്നെങ്കിലും അവര്‍ ഞങ്ങളെ പിന്തുടർന്ന് വന്ന് ആക്രോശിക്കുകയും വഴിയേ പോയ ആണുങ്ങളെ വിളിച്ച്‌ തന്‍റെ ഷോർട്സ് അവര്‍ക്ക് കാണിച്ച്‌ കൊടുക്കുകയുമായിരുന്നു. ഞാൻ അവിടെ ഒരു വീഡിയോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാറിലേക്ക് മടങ്ങുകയായിരുന്ന ഞാൻ ഷോർട്ട്സ് ധരിച്ചതിനാല്‍ അവർ അത് ആവർത്തിക്കുകയായിരുന്നു.’ ടാനി ഭട്ടാചാര്യ ഒരു കാഴ്ചക്കാരന്‍റെ ചോദ്യത്തിന് മറുപടിയായി സംഭവം വിവരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group