ബെംഗ്‌ളൂറു: വീടിന് മുന്നില്‍ വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത വയോധികനെ അയല്‍ക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായി റിപോര്‍ട്.സോളദേവനഹള്ളിയിലെ ഗണപതി നഗറിലെ 68 കാരനായ മുനിരാജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസികളായ 38 കാരനായ രവി കുമാര്‍, 28 കാരിയായ പല്ലവി, പ്രമോദ് എന്നിവരെ ബെംഗ്‌ളൂറു പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുനിരാജുവിന്റെ മകന്‍ മുരളിയും രവികുമാറും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം വിറ്റ ഒരു കാറിനെ ചൊല്ലിയായിരുന്നു ഇത്.
ഈ കാറിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ കാര്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കിടയില്‍ ശത്രുത ഉടലെടുത്തിരുന്നു. ഇതിനിടെ രവികുമാറും പവ്വവിയും തങ്ങളുടെ നായയെ മലമൂത്ര വിസര്‍ജനം ചെയ്യാനായി മുനിരാജുവിന്റെ വീടിന് അടുത്തേക്ക് കൊണ്ടുവരുന്നതും തര്‍ക്കത്തിന് കാരണമായി.ശനിയാഴ്ച ഈ തര്‍ക്കം അതിരുകള്‍ ലംഘിക്കുകയായിരുന്നു. സംഭവദിവസം ഇവരുടെ നായ മുനിരാജുവിന്റെ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം നടത്തിയിരുന്നു.
മുനിരാജുവിന്റെ വീടിന് രണ്ട് വീട് അപ്പുറമാണ് പ്രമോദ് എന്നയാള്‍ താമസിച്ചിരുന്നത്. നായകളെ പരിശീലിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രമോദ്.വീടിന് മുന്നിലെ അയല്‍വീട്ടുകാരുടെ വളര്‍ത്തുനായയേക്കൊണ്ടുള്ള ശല്യത്തേക്കുറിച്ച് മുനിരാജു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. മാത്രമല്ല രവി കുമാറും പ്രമോദും വീടിന് സമീപത്തുനിന്ന് പുകവലിക്കുന്നതും പല്ലവി കൂടിയ ശബ്ദത്തില്‍ സംസാരിക്കുന്നതിനേക്കുറിച്ചും പരാതി വ്യക്തമാക്കിയിരുന്നു. മൂന്ന് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും മേലില്‍ ശല്യം ചെയ്യരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ക്ഷുഭിതരായ രവികുമാറും പല്ലവിയും പ്രമോദും മുനിരാജുവിന്റ വീട്ടിന് മുന്നിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ബഹളം നടക്കുന്ന സമയത്ത് മുനിരാജു വീട്ടിലുണ്ടായിരുന്നില്ല. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു.
ബഹളമുണ്ടാക്കുന്നതിനേക്കുറിച്ച് മുനിരാജും ചോദ്യം ചെയ്തു. ഈസമയം പ്രമോദ് ക്രികറ്റ് ബാറ്റെടുത്ത് മുനിരാജുവിനെ ആക്രമിക്കുകയായിരുന്നു. വീണ്ടും വീണ്ടും മര്‍ദിക്കാന്‍ പല്ലവിയും രവികുമാറും പ്രമോദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ് മുനിരാജു സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയായിരുന്നു.
ഒരു രാജ്യം, ഒരു പാല്‍” മുദ്രാവാക്യം അനുവദിക്കില്ല- അമുല്‍ വിവാദത്തില്‍ ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് ജയ്റാം രമേശ്
ഡല്‍ഹി: സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പിയും ജനറല്‍ സെക്രട്ടറിയുമായ ജയ്റാം രമേശ്.ഒരു രാജ്യം, ഒരു പാല്‍” എന്ന് ബി.ജെ.പി മുദ്രാ വാക്യം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ധവള വിപ്ലവത്തില്‍ നന്ദിനിക്കും അമുലിനും അതിന്‍റെതായ വിജയഗാഥകള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അമുല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
കര്‍ണാടകത്തിലെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ജെ.ഡി.എസും ഇതിനെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. സഹകര സ്ഥാപനങ്ങളെ തന്‍റെ നേരിട്ടുള്ള നിയത്രണത്തിലാക്കാനാണ് പുതിയ കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ ശ്രമിക്കുന്നത്. അതിനാണ് മറ്റ് അഞ്ച് സഹകരണ സംഘങ്ങളെ അമുലുമായി ലയിപ്പിച്ച് രണ്ട് ലക്ഷം ഗ്രാമീണ ഡയറിയൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.കോ-ഓപറേറ്റിവ് സൊസൈറ്റികള്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ടാതാണെന്ന ഭരണഘടനാ ചട്ടം പോലും ലംഘിച്ചാണ് കേന്ദ്രത്തിന്‍റെ നീക്കം.
ഒ.എ.എഫ്.ഇ.ഡി, മതര്‍ ഡയറി, വിജയ, ആവിന്‍, സഹകരണ സൊസൈറ്റികള്‍ പോലെ കര്‍ഷകരെ സഹായിക്കുന്ന സഹകരണ സംഘമാണ് നന്ദിനിയും അമുലും. കോ ഓപറ്റീവ് സൊസൈറ്റികളെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി ആക്കി മാറ്റി കര്‍ഷകരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാലാണ് ബി.ജെ.പിയുടെയും അമിത്ഷായുടെയും ലക്ഷ്യം. ഇത് കര്‍ഷകരുടെ വരുമാനത്തെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു