ബെംഗളൂരു: യു.എസിൽനിന്ന് മകനോടൊപ്പം ബെംഗളൂരുവിലേക്ക് വരുകയായിരുന്ന 69-കാരി വിമാനത്തിൽ മരിച്ചു. സാൻഫ്രാൻസിസ്‌കോയിൽനിന്ന് ബെംഗളൂരുവിലേക്ക് നേരിട്ടുള്ള എയർഇന്ത്യയുടെ വിമാനത്തിൽ കഴിഞ്ഞദിവസം രാത്രി 11-ഓടെയാണ് സംഭവം.ബെംഗളൂരു സ്വദേശിയായ വയോധികയാണ് മരിച്ചത്.
വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികയ്ക്ക് ജീവനക്കാർ പ്രാഥമികചികിത്സാ സൗകര്യങ്ങളൊരുക്കിയെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവരമറിയിച്ചു. പിറ്റേദിവസം രാവിലെ 7.30-ന് വിമാനം എത്തിയ ഉടനെ മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി.
ഐഫോണ്‍ ഫാക്ടറിക്കായി ബെംഗളുരുവില്‍ 300 ഏക്കര്‍ ഭൂമി വാങ്ങി ഫോക്‌സ്കോണ്‍
ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ (Foxconn) ഇന്ത്യന്‍ ടെക് ഹബ്ബായ ബെംഗളൂരുവില്‍ ഭൂമി വാങ്ങി. ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയില്‍ 1.2 ദശലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വാങ്ങിയത്.ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്നും അറിയപ്പെടുന്ന ഫോക്‌സ്‌കോണ്‍(Foxconn). ലോകത്തിലെ ഏറ്റവും വലിയ കരാര്‍ ഇലക്‌ട്രോണിക്സ് നിര്‍മ്മാതാക്കളും ആപ്പിള്‍ ഐഫോണുകളുടെ പ്രധാന വിതരണക്കാരുമാണ്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ഉല്‍പാദന പ്രക്രിയ മാറ്റുന്ന ശ്രമങ്ങളിലാണ് കമ്ബനി. കരാടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഫോക്‌സ്‌കോണ്‍(Foxconn).
700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഫോക്സ്‌കോണ്‍ പദ്ധതിയിടുന്നത്:കര്‍ണാടകയിലെ പുതിയ ഫാക്ടറിയില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഫോക്സ്‌കോണ്‍ (Foxconn) പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളില്‍ മികച്ച ഉപഭോക്തൃ സേവനം നല്‍കുന്നതിനായുള്ളത്.
യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളാണ് ചൈന വിടാന്‍ കാരണം:ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. മുംബൈയിലും ദില്ലിയിലുമായി രണ്ട് സ്റ്റോറുകള്‍ ആപ്പിള്‍ തുറന്നു. ദില്ലിയിലെയും മുംബൈയിലെയും റീട്ടെയില്‍ സ്റ്റോറുകള്‍ക്കായി 170-ലധികം ജീവനക്കാരെ കമ്ബനി നിയമിച്ചിട്ടുണ്ട്.
ശക്തമായ കോവിഡ് നിയന്ത്രണങ്ങളും യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളുമാണ് ചൈനയില്‍ നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവാന്‍ കമ്ബനികളെ പ്രേരിപ്പിച്ചത്. താമസിയാതെ തന്നെ സംസ്ഥാനത്തെ പുതിയ നിര്‍മാണശാലയില്‍ ഐഫോണുകള്‍ നിര്‍മിക്കുമെന്നും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ മറ്റൊരു നിര്‍മാണ ശാല പ്രവര്‍ത്തിക്കുന്നുണ്ട്. ഫോക്‌സ്‌കോണിനെ കൂടാതെ ആപ്പിളുമായി പങ്കാളിത്തമുള്ള വിസ്‌ട്രോണ്‍, പെഗട്രോണ്‍ തുടങ്ങിയ കമ്ബനികളും ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കുന്നുണ്ട്.