കൊച്ചി: ഇലന്തൂര്‍ നരബലിയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യമാസം കണ്ടെത്തിയത്. കുഴിച്ചിട്ട നിലയിലാണ് മാംസം കണ്ടെത്തിയത്. ഇത് മനുഷ്യമാംസമാണെന്ന് ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്.
ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മത്തിന്റെ മാംസമാണിതെന്നാണ് സംശയം. പാചകം ചെയ്ത് കഴിക്കുന്നതിന് വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സൂചന. നേരത്തെ കൊല്ലപ്പെട്ട റോസ്‌ലിന്റെ മാംസം പാചകം ചെയ്ത് കഴിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, പത്മത്തിന്റേത് സൂക്ഷിച്ചിരിക്കുകയാണെന്നും മൊഴി നല്‍കിയിരുന്നു. പാചകം ചെയ്ത് പിന്നീട് ഭക്ഷിക്കാന്‍ വേണ്ടിയാണ് മാംസം സൂക്ഷിച്ചുവച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം, മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവല്‍ സിംഗും ലൈലയും രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം. ജയിലില്‍ നിന്ന് ഇറക്കുമ്പോള്‍ മനുഷ്യമാസം കഴിച്ചോ എന്ന് ഭഗവല്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു രണ്ടു പേരുടെയും മറുപടി. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി തന്നെ അവര്‍ നല്‍കി.
എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. നരബലിക്ക് പിന്നില്‍ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.
കര്‍ണാടക വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം തുടരും: മന്ത്രി
ബംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്നു വിദ്യാഭ്യാസ മന്ത്രി ബി.സി.
നാഗേഷ്. ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി വന്നതോടെയാണ് നിരോധനം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹിജാബ് നിരോധിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ തീരുമാനം കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരേയുള്ള അപ്പീലുകളിലാണ് സുപ്രീം കോടതിയില്‍നിന്നു ഭിന്നവിധിയുണ്ടായത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നും അതിനാല്‍, കോളജിലും സ്‌കൂളിലും ഹിജാബ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ബി.സി.നാഗേഷ് പറഞ്ഞു. സുപ്രീം കോടതിയിലെ ഉയര്‍ന്ന ബെഞ്ചിന് മുന്‍പില്‍ കേസ് എത്തുന്നത് പ്രതീക്ഷ നല്‍കുന്നു.