ബെംഗളൂരു : ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റിയുടെ കീഴിൽ വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും. മസ്‌ജിദുർ റഹ്മ ഈദ് ഗാഹ് കോൾസ് പാർക്ക്, എ കെ എസ് കൺവെൻഷൻ സെന്ററിന് എതിർവശമുള്ള സഫീന ഗാർഡനിൽ നടക്കും. ശനിയാഴ്ച രാവിലെ 8:30 ന് നടക്കുന്ന പെരുന്നാൾ നമസ്ക്കാരത്തിന് പ്രമുഖ ചിന്തകനും വാഗ്മിയുമായ ടി. മുഹമ്മദ് വേളം നേതൃത്വം നൽകും. സ്‌തീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്, ഫോൺ : 6360850586
നാഗർഭാവി യിൽ NICE ൽ വെച്ച് ശനിയാഴ്ച രാവിലെ 7:45 ന് നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന് അംജദ് അലി നേതൃത്വം നൽകും. സ്‌തീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോൺ 9886132899
ബാംഗ്ലൂർ ഈസ്റ്റ് ഈദ് ഗാഹ് , കെ.ആർ. പുരം മെട്രോ സ്റ്റേഷൻ്റെ സമീപത്ത് ന്യൂ ലൈറ്റ് ലാൻഡ്‌മാർക്കിൽ സംഘടിപ്പിക്കും .പെരുന്നാൾ നമസ്കാരം രാവിലെ 8:00 മണിക്ക് നടക്കും. നിഹാൽ വാഴൂർ നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യമുണ്ട്. ഈദ് ഗാഹിൽ പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഫോൺ 9972939093