ബെംഗളൂരു: നഗരത്തിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാൽ സംസ്ഥാനത്ത് ദുൽഹിജ്ജ ഒന്ന് ജൂൺ 20 ചൊവ്വാഴ്ചയും ബലി പെരുന്നാൾ 29 ന് വ്യാഴാഴ്ചയുമായിരിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്താബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു. 28 നാണ് അറഫ നോമ്പ്.
ഇ.ഡിക്ക് തിരിച്ചടി; കെ.എം. ഷാജിക്കെതിരേയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി
കണ്ണൂർ: പ്ലസ് ടു കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്കെതിരേയുള്ള ഇ.ഡി. നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് എടുത്ത് സ്വത്ത് വകകൾ കണ്ടുകെട്ടിയ നടപടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. നേരത്തെ വിജിലൻസ് എടുത്ത കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
എം.എൽ.എ. ആയിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരേ ഇ.ഡി. കേസെടുത്തത്. തുടർന്ന് കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡി. കടന്നിരുന്നു. കെ.എം. ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.വിജിലൻസ് എടുത്ത കേസിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയും കേസെടുത്തത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.