ബെംഗളൂരു∙ കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് 2018ൽ പാതിവഴിയിൽ നിലച്ച ഈജിപ്പുര മേൽപാലത്തിന്റെ നിർമാണം പുതിയ കരാറുകാരനെ ഏൽപിച്ചതോടെ വീണ്ടും സജീവമാകുന്നു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്ന നിബന്ധനയോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് കരാർ സംസ്ഥാന സർക്കാർ കൈമാറിയത്. 104 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. കോറമംഗല 100 ഫീറ്റ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഈജിപ്പുര ശ്രീനിവാഗിലു ജംക്‌ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ നീളുന്ന 2.5 കിലോമീറ്റർ ദൂരം വരുന്ന മേൽപാലത്തിന്റെ നിർമാണം 2017ൽ ആരംഭിച്ചത്.
കൊൽക്കത്ത ആസ്ഥാനമായ കമ്പനിക്കായിരുന്നു കരാർ. 2019ൽ നിർമാണം പൂർത്തിയാകുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 45 ശതമാനം നിർമാണം പൂർത്തിയായപ്പോൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കമ്പനി പിൻവാങ്ങുകയായിരുന്നു. നിർമാണം പൂർത്തിയാക്കാൻ പല തവണ സംസ്ഥാന സർക്കാർ നിർദേശിച്ചെങ്കിലും കമ്പനി തയാറാകാത്തതോടെ 2022ൽ കരാർ റദ്ദാക്കി. പിന്നീട് പല കമ്പനികളും കരാർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കരാർ കൈമാറാൻ സംസ്ഥാന സർക്കാർ വിസമ്മതിക്കുകയായിരുന്നു. സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
പദ്ധതി അടിയന്തരമായി പൂർത്തിയാക്കുമെന്നു ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉറപ്പു നൽകിയിട്ടുണ്ട്.
റേഷന്‍ കടയുടമകള്‍ക്കുള്ള കമ്മിഷന്‍**തുക അനുവദിക്കാന്‍ ഭരണാനുമതി
കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ കട ഉടമകള്‍ക്ക് കൊടുക്കാനുള്ള കമ്മിഷന്‍ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന്‍ തുക നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിട്ടും സര്‍ക്കാര്‍ തുക നല്‍കുന്നില്ലെന്ന് ആരോപിച്ച് റേഷന്‍ കടയുടമകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.11 മാസത്തെ കമ്മിഷന്‍ കുടിശികയാണ് നല്‍കാനുള്ളത്. പണം നല്‍കാത്തതിനെതിരെ ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയില്‍ തുക അനുവദിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജൂലൈ 14 നു സുപ്രീം കോടതി അപ്പീല്‍ തള്ളി.എന്നിട്ടും പണം നല്‍കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേഷന്‍ കടയുടമകള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കിറ്റൊന്നിന് ഏഴ് രൂപ നിരക്കിലാണ് കമ്മിഷന്‍ നിശ്ചയിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് അഞ്ച് രൂപയാക്കി കുറച്ചിരുന്നു.