ബെംഗളൂരു :കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് റിപ്പോർട്ട് .കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരിക്കും സർവ്വേ നടത്തുക.വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.സംസ്ഥാനത്തെ എല്ലാ മദ്രസകളിലെയും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
സർവേ നടത്താൻ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പരിശോധനകൾ കഴിയുന്ന മുറയ്ക്ക് സമർപ്പിക്കാനാണ് നിർദ്ദേശം.മദ്രസകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സർവ്വേ നടത്തുന്നത്. മദ്രസകളിൽ മതവിദ്യാഭ്യാസം നേടിയ ശേഷം വിദ്യാർത്ഥികൾ അടുത്തുള്ള സ്കൂളുകളിൽ ചേരേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ വിദ്യാർത്ഥികൾ ഔപചാരിക വിദ്യാഭ്യാസം നേടുന്നത് സംബന്ധിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ ലഭ്യമല്ല.
ഈ പശ്ചാത്തലത്തിൽ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് മദ്രസകളിലെ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.എയ്ഡാഡ്, അൺ എയ്ഡാഡ്, പ്രൈവറ്റ് മദ്രസകളിൽ വിദ്യാഭ്യാസം, വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണോയെന്നും ഇല്ലെങ്കിൽ ഏതുതരം വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ള മന്ത്രി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തുമ്പോൾ മദ്രസകൾ സഹകരിക്കാത്തതുമായി ബന്ധപ്പെട്ട വകുപ്പിന് പരാതി ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവതി ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍
തൃപ്പൂണിത്തുറ: റെയില്‍വേ മേല്‍പാലത്തിന് സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിനിടിച്ചുമരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍.ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി വിഷ്ണുവിനെയാണ് (23) ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 15നാണ് സംഭവം.തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം രാത്രി 12.30ഓടെയാണ് ട്രെയിനിടിച്ച് മരിച്ചനിലയില്‍ യുവതിയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
കാക്കനാട് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.സംഭവദിവസം രാത്രി പത്തോടെ ചാത്താരിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍വെച്ച് യുവതിക്ക് മദ്യം നല്‍കിയശേഷം ക്രൂരമായി മര്‍ദിച്ചിരുന്നതായും അതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും പറഞ്ഞു. മദ്യപിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അക്രമം നടത്തിയതിന് പ്രതിക്കെതിരെ നിലവില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.