Home Featured ബെംഗളൂരു : സ്‌കൂൾസമയം മാറ്റൽ ; സ്വകാര്യ സ്‌കൂളുകളുമായി ചർച്ചചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ……

ബെംഗളൂരു : സ്‌കൂൾസമയം മാറ്റൽ ; സ്വകാര്യ സ്‌കൂളുകളുമായി ചർച്ചചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ……

ബെംഗളൂരു : നഗരത്തിലെ ഗതാഗതപ്രശ്നം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതിയുടെ ഉപദേശം പാലിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾസമയം മാറ്റുന്നകാര്യം ചർച്ചചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്വകാര്യ സ്കൂൾ അധികൃതരുടെയും യോഗം വിളിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പൊതുതാത്പര്യ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരളെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്കൂൾ സമയത്തിൽ മാറ്റംവരുത്തുന്നകാര്യം ആലോചിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചത്.

വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യസ്ഥാപനങ്ങൾ തുടങ്ങിയവയും പ്രവർത്തനസമയം മാറ്റണമെന്ന് നിർദേശിച്ചിരുന്നു. നിലവിൽ രാവിലെ എട്ടുമുതൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ബെംഗളൂരുവിലുണ്ട്. ഗതാഗതപ്രശ്നം പരിഗണിച്ച് സ്കൂൾസമയം ഒരുമണിക്കൂർ നേരത്തേയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. സ്കൂളുകൾ നേരത്തേയാക്കാൻ മുമ്പും നിർദേശംവന്നിരുന്നെങ്കിലും രക്ഷിതാക്കളുടെയും സ്വകാര്യ സ്കൂളുകളുടെയും എതിർപ്പിനെ തുടർന്ന് മാറ്റുകയായിരുന്നു.

മുൻഗണന റേഷൻ കാർഡ് അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും; മന്ത്രി ജി.ആർ.അനിൽ

മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം.മുൻഗണന കാർഡിന് വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ട് ഉള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളാണ് ലഭിച്ചത്. 15 പരാതികൾ മുൻഗണന കാർഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങൾ എന്നിവ സംബന്ധിച്ച് ഉള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ച് പരിഹരിക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group