Home Featured ബെംഗളൂരു:ചൈനീസ് ആപ്പ് കമ്പനികളിൽ ഇഡി റെയ്ഡ്;5.85 കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു:ചൈനീസ് ആപ്പ് കമ്പനികളിൽ ഇഡി റെയ്ഡ്;5.85 കോടി രൂപ പിടിച്ചെടുത്തു

ചൈനീസ് ബന്ധമുള്ള ബെംഗളൂരുവിലെ 12 സ്ഥാപനങ്ങളിൽ അടുത്തിടെ നടത്തിയ റൈഡിൽ 5.85 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.ചൈനീസ് ആപ്പായ ‘കീപ്‌ഷെയർ’ വഴി പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് നിരപരാധികളായ യുവാക്കളെ കബളിപ്പിച്ച് ഇവരിൽ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നു ഈ സ്ഥാപനങ്ങൾ. ഇങ്ങനെ ശേഖരിച്ച പണം ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ ഉപയോഗിച്ചു.

പാർട്ട് ടൈം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ബെംഗളൂരു സിറ്റി സൗത്ത് സിഇഎൻ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്.പാർട്ട് ടൈം ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ‘കീപ്‌ഷെയറർ’ എന്ന മൊബൈൽ ആപ്പ് വഴി ചില ചൈനക്കാർ വഞ്ചിച്ചതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി.

ഇന്ത്യയിൽ കമ്പനികൾ രൂപീകരിക്കുകയും നിരവധി ഇന്ത്യക്കാരെ ഡയറക്ടർമാരായും വിവർത്തകർ ആയും റിക്രൂട്ട് ചെയ്തു. ഇന്ത്യക്കാരുടെ രേഖകൾ അവർ നേടിയെടുക്കുകയും അവരുടെ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ചെയ്തു. പ്രതികൾ ‘കീപ്‌ഷെയറർ’ എന്ന പേരിൽ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുക്കുകയും യുവാക്കൾക്ക് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ പരസ്യം നൽകുകയും ചെയ്തു. ഈ ആപ്പ് ഒരു നിക്ഷേപ ആപ്പുമായി ലിങ്ക് ചെയ്യുകയും ഈ ആപ്പിൽ രജിസ്ട്രേഷനായി യുവാക്കളിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്തു.

ഈ ആപ്പ് വഴി നിക്ഷേപമെന്ന പേരിലും അവർ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിച്ചു. സെലിബ്രിറ്റികളുടെ വീഡിയോകൾ ലൈക്ക് ചെയ്യാനും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാനും യുവാക്കളെ ചുമതലപ്പെടുത്തി. ടാസ്‌ക് പൂർത്തിയാകുമ്പോൾ ഒരു വീഡിയോയ്ക്ക് 20 രൂപയാണ് അവർ നൽകിയിരുന്നത്. ഇത് കീപ്‌ഷെയറർ വാലറ്റിൽ ക്രെഡിറ്റ് ചെയ്യപ്പെടേണ്ടതായിരുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു.

കുറച്ച് സമയത്തേക്ക് അവരുടെ വാലറ്റിൽ പണം ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തതായി ED പറഞ്ഞു. അങ്ങനെ, പൊതുജനങ്ങൾ അവരുടെ നിക്ഷേപ തുകയും നൽകേണ്ട പ്രതിഫലവും കോടിക്കണക്കിന് രൂപയുമായി കബളിപ്പിക്കപ്പെട്ടു.

തട്ടിപ്പിലൂടെ സമാഹരിച്ച പണം ബംഗളൂരു ആസ്ഥാനമായുള്ള ചില കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വഴിതിരിച്ച് ക്രിപ്‌റ്റോ കറൻസിയാക്കി ചൈന ആസ്ഥാനമായുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലേക്ക് മാറ്റി. ഫോൺ, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുള്ള ഇടപാടുകളെല്ലാം ചൈനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.പോലീസ് സമർപ്പിച്ച കുറ്റപത്രമനുസരിച്ച്, 92 പ്രതികളിൽ ആറ് പേരും ചൈനീസ്, തായ്‌വാൻ പൗരന്മാരാണ്,

നൂറ് രൂപയ്ക്ക് അടിക്കല്ലേ ? പെട്രോള്‍ കുറയും.. വിശദീകരണവുമായി ലീഗല്‍ മെട്രോളജി വകുപ്പ്

100, 200 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറില്‍ ഇന്ധനം നിറച്ചാല്‍ പമ്പുകാരുടെ തട്ടിപ്പിന് ഇരയാവുമെന്നും അളവ് കുറയുമെന്നുമുള്ള ചിന്ത തെറ്റെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. അളവ് കുറവായിരിക്കും എന്ന് കരുതി പലരും റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറയ്ക്കുന്നതില്‍ ശാസ്ത്രീയ അടിത്തറയില്ലെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറയ്ക്കാന്‍ ചിലര്‍ മുന്നോട്ടു വെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരു വിധ അടിസ്ഥാനവുമില്ല.

ഓരോ പെട്രോള്‍ പമ്പിലെയും ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന നോസിലിന്റെ കൃത്യത ഉറപ്പു വരുത്തിയിട്ടുണ്ട്. എണ്ണ വിതരണ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്താണ് നോസിലിന്റെ കാലിബറേഷന്‍ നടത്തിയിട്ടുള്ളതെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നു.അഞ്ച് ലിറ്റര്‍ വീതമാണ് നോസിലുകള്‍ കാലിബറേറ്റ് ചെയ്തിരിക്കുന്നത്. 30 സെക്കന്‍ഡില്‍ അഞ്ച് ലിറ്റര്‍ പെട്രോളോ ഡീസലോ വിതരണം ചെയ്യാന്‍ കഴിയുമെന്ന നിലയിലാണ് കാലിബറേഷന്‍.

ഇപ്രകാരം ഒരു മിനിറ്റില്‍ പത്ത് ലിറ്റര്‍ ഇന്ധനം വിതരണം ചെയ്യാന്‍ സാധിക്കും. അതിനാല്‍ തട്ടിപ്പിനുള്ള സാധ്യത കുറവാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിക്കുന്നു.ഡിജിറ്റല്‍ സെറ്റിങ്ങ് ആണ് എന്ന് കരുതിയാണ് റൗണ്ട് ഫിഗറില്‍ അല്ലാതെ പെട്രോള്‍ അടിക്കാന്‍ ഉപഭോക്താക്കളില്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ ഇതിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഒരു ലിറ്റര്‍ ഇന്ധനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ 30 സെക്കന്‍ഡിന്റെ അഞ്ചില്‍ ഒരു ഭാഗമാണ് ഉപയോഗിക്കുന്നത്.

റൗണ്ട് ഫിഗറില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കൃത്രിമം നടത്താന്‍ ഒരു സാധ്യതയുമില്ല. 110, 125 എന്നിങ്ങനെ റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറച്ചാല്‍ കൃത്യമായി വിതരണം ചെയ്യുമെന്ന ധാരണ തെറ്റാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു.തെറ്റായ അളവിലാണ് നോസില്‍ ക്രമീകരിച്ചിരിക്കുന്നത് എങ്കില്‍ മാത്രമാണ് ഇതിന് സാധ്യതയുള്ളൂ. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. നോസിലില്‍ കൃത്രിമം കാണിച്ചാല്‍ റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറച്ചാലും തട്ടിപ്പിന് ഇരയാക്കപ്പെടും.

ഒടിപി അടിസ്ഥാനമാക്കിയാണ് പെട്രോള്‍ വിതരണം നടക്കുന്നത്. സെയില്‍സ് ഓഫീസര്‍, ടെറിട്ടറി മാനേജര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്കെല്ലാം ഒടിപി ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നോസില്‍ ക്രമീകരിച്ച് പെട്രോള്‍ വിതരണം നടക്കുന്നതെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group