ന്യൂഡല്‍ഹി: ചൈനീസ് വായ്പ ആപുകളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ അഞ്ചിടത്ത് ഇ.ഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമാണ് നടപടി.ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മൊബൈല്‍ ആപുകളിലൂടെ വായ്പ എടുത്തവരെ തട്ടിക്കൊണ്ട് പോയതിനും ഉപദ്രവിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിനിടെ ചൈനീസ് സ്ഥാപനങ്ങളാണ് ഇത്തരം വായ്പ ആപുകള്‍ നിയന്ത്രിക്കുന്നതെന്ന് വ്യക്തമായതായി ഇ.ഡി അറിയിച്ചു.ഇന്ത്യക്കാരുടെ വ്യാജ രേഖകള്‍ ഉപയോഗിച്ച് അവരെ ഡമ്മി ഡയറക്ടര്‍മാരാക്കിയാണ് കമ്ബനികള്‍ തട്ടിപ്പ് നടത്തിയത്. വിവിധ വ്യാജ മെര്‍ച്ചന്റ് ഐ.ഡികളും ഇവര്‍ ഉണ്ടാക്കിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ചാണ് ആദ്യം വിവരം നല്‍കിയത്. തുടര്‍ന്ന് ഇ.ഡി റെയ്ഡ് നടത്തുകയായിരുന്നു.
തഗ് ഡയലോഗ് അടിച്ചാല്‍ ടോക്സിക് ഫാന്‍സിന്റെ കൈയ്യടി കിട്ടും, കേരളം നല്ല മാര്‍ക്കറ്റ്’; തുറന്നടിച്ച് റിയാസ് സലിം
കൊച്ചി: അടുത്തിടെ വിചിത്രം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ ചില പ്രതികരണങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു.സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നായിരുന്നു ഷൈനിന്റെ വാക്കുകള്‍. സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് സഹതാരം കൂടിയായ ജോളി ചിറയത്ത് മറുപടി പറയുന്നതിനിടെ ഇടയില്‍ കയറിയായിരുന്നു ഷൈന്‍ ടോം നടത്തിയ പ്രതികരണം.
സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും പ്രശ്നമുണ്ടെന്നും ഷൈന്‍ പറഞ്ഞിരുന്നു.നടന്റെ ഈ വാക്കുകളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ബിഗ് ബോസ് താരം റിയാസ് സലീം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു റിയാസ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. റിയാസിന്റെ വാക്കുകളിലേക്ക്.അസ്വസ്ഥത തോന്നുന്നത്’ഇപ്പോള്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പോപ്പുലര്‍ ആയിക്കൊണ്ടിരിക്കുന്ന അഭിമുഖം ആരുടേതെന്ന് ചോദിച്ചാല്‍ അത് നടന്‍ ഷൈന്‍ ടോം ചാക്കോയുടേതാണ്.
ഷൈന്‍ ടോം നടത്തിയ റിഗ്രസീവ് ആയ തീര്‍ത്തും വിഡ്ഡിത്തരം നിറഞ്ഞ പ്രതികരണങ്ങള്‍ അല്ല തന്നെ അസ്വസ്ഥതപ്പെടുത്തുന്നത്. സഹതാരമായ ജോളി ചിറയത്ത് ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുമ്ബോള്‍ എല്ലാ അവസരത്തിലും ഷൈന്‍ ടോം ഇടപെടുകയാണ്. വേതന പ്രശ്നങ്ങളെ കുറിച്ചും സിനിമയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അവഗണനകളെ കുറിച്ചുമൊക്കെയാണ് അവര്‍ സംസാരിക്കുന്നത്.
പുരുഷാധിപത്യപരമായ മനോഭാവമാണ്ഇതൊക്കെ പ്രശ്നമാണോ ഇതൊക്കെ സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രശ്നങ്ങളാണോ തുടങ്ങിയ കമന്റുകളൊക്കെയാണ് പറയുന്നത്. ഇതൊക്കെ പുരുഷാധിപത്യപരമായ മനോഭാവമാണ്. ഒരു സ്ത്രീയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇടയില്‍ കയറി ആ സ്പേസ് മുഴുവന്‍ എടുത്ത് മറുപടി പറയാന്‍ ശ്രമിക്കുന്നത് ഒട്ടും നല്ല കാര്യമായിട്ട് തോന്നുന്നില്ല.
ആത്മവിശ്വാസത്തെ തകര്‍ക്കുംപുരുഷന്‍മാര്‍ ചുറ്റുമിരിക്കുന്ന റൂമില്‍ മാധ്യമങ്ങളില്‍ നിന്ന് ചോദ്യം വരുമ്ബോള്‍ മറുപടി പറയാന്‍ പോലും നടിയെ അനുവദിക്കുന്നില്ല.അതൊക്കെ തീര്‍ച്ചയായും നമ്മുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നതാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പൊതുവെ മനസിലാക്കാന്‍ പുരുഷന്‍മാര്‍ക്ക് സാധിക്കാറില്ല. ഒരു നടന്‍ എന്തെങ്കിലും ഡയലോഗ് പറയുമ്ബോള്‍ അതൊരു സ്റ്റേറ്റ്മെന്റ് ആയെടുത്ത് വളരെ ഗൗരവമായൊക്കെ ചര്‍ച്ച ചെയ്യും.
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്പ്രേക്ഷക പിന്തുണയുഉള്ള , മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ഷൈനിനെ പോലെ ഒരാള്‍ വന്ന് പറയുകയാണ് സ്ത്രീ സംവിധായകര്‍ വരരുത്, അവര്‍ പ്രശ്നക്കാരാണ് എന്നൊക്കെയാണ് പറയുന്നത്. എനിക്ക് മനസിലാകുന്നില്ല. മലയാള സിനിമയെ സംബന്ധിച്ചെടുത്തോളം സ്ത്രീകള്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും കൊമേഷ്യല്‍ വാല്യു ഉണ്ടാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സാമാന്യ ധൈര്യം ആവശ്യമാണ്അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്സ് , ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ പോലുള്ള സിനിമകള്‍ വളരെ സ്വീകരിക്കപ്പെട്ടതാണ്. മൂത്തോന്‍ പോലുള്ള സിനിമകള്‍ സാധാരണ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ തന്നെ അസാമാന്യ ധൈര്യം ആവശ്യമാണ്. സിനിമയുടെ എല്ലാം മേഖലകളിലും സ്ത്രീകള്‍ ഉണ്ട്.
മാറിവരികയാണ്നായകന് ഭോഗിക്കാനുള്ള, അല്ലെങ്കില്‍ അപലയും ചപലയുമായ സ്ത്രീ എന്നിങ്ങനെയാണ് മലയാള സിനിമയില്‍ സ്ത്രീകളെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ തരത്തിലും സ്ത്രീകള്‍ ബോള്‍ഡായൊക്കെയാണ് സിനിമകളില്‍ അവതരിപ്പിക്കപ്പെടുന്നത്. സ്ത്രീകള്‍ സിനിമകള്‍ ഉണ്ടാക്കുമ്ബോള്‍ അവര്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുകയും അവരെ പോസിറ്റീവ് തലത്തില്‍ അവതരിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തുല്യ വേതനവും ഉറപ്പാക്കും.
99 ശതമാനം സ്ത്രീകളുംസിനിമ മേഖലയിലെ 99 ശതമാനം സ്ത്രീകള്‍ക്കും സെക്സിസം അനുഭവിക്കേണ്ടി വരുന്നുണ്ട്. തീരുമാനമെടുക്കുന്നതില്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും സ്ത്രീകളെ അടിച്ചിരുത്തുന്ന രീതി നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ പല മേഖകളിലും പോരാട്ടങ്ങളിലൂടെ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ പോരാടിയല്ലാതെ അത് നിലവിലെ വ്യവസ്ഥയില്‍ നേടിയെടുക്കാനാകില്ല.
പ്രശ്നം തന്നെയാണ്ഷൈന്‍ ടോം ചാക്കോവിനെ പോലെയുള്ള താരങ്ങള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത് പ്രശ്നം തന്നെയാണ്. തഗ് ഡയലോഗ് അടിച്ചാല്‍ ടോക്സിക് ഫാന്‍സിന്റെ കൈയ്യടി കിട്ടുമെന്ന് അയാള്‍ക്കറിയാം. തഗ് പറയുന്ന ആളുകള്‍ക്ക് കേരളത്തില്‍ നല്ല മാര്‍ക്കറ്റ് ആണല്ലോ. അത് എനിക്ക് കൃത്യമായി അറിയാം. മാസ് ഓഡിയന്‍സില്‍ വിശ്വസിക്കുന്നൊരാളല്ല ഞാന്‍. പക്ഷേ പുരോഗനപരമായ മലയാള സിനിമയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫിലിം മേക്കേഴ്സില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്