ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്ബനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.ബൈജൂസിന്റെ ബെംഗളൂരു ഓഫീസില്‍ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.
വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റല്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.
മെട്രോയില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ അശ്ലീല പ്രവര്‍ത്തി; യുവാവിനെതിരേ കേസെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ അശ്ലീല പ്രവര്‍ത്തി നടത്തിയ യുവാവിനെതിരേ കേസെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം.ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു. യുവാവിന്റെ അശ്ലീല പ്രവൃത്തി യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വന്‍ വിവാദമായി മാറിയത്.യുവാവിന്റെ പ്രവൃത്തിയില്‍ ചുറ്റുമുള്ള യാത്രക്കാര്‍ക്ക് അസ്വസ്ഥരാകുന്നതും ചിലര്‍ സീറ്റ് മാറിയിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മെട്രോയില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നാണ് ആള്‍ക്കാരുടെ ചോദ്യം. സംഭവത്തില്‍ ഡല്‍ഹി മെട്രോയും പ്രതികരിച്ചിട്ടുണ്ട്. സഹയാത്രികരോട് മാന്യമായും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും ഇത്തരം സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ യാത്രക്കാര്‍ ഡിഎംആര്‍സിയുടെ ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടു.
നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവ് പരസ്യമായി സ്വയം ഭോഗത്തില്‍ ഏര്‍പ്പെട്ടത്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ കേസെടുക്കണം എന്ന് ആവശ്യം ഉയര്‍ത്തി.ഡല്‍ഹി മെട്രോയില്‍ ഒരാള്‍ യാതൊരു ലജ്ജയുമില്ലാതെ സ്വയംഭോഗം ചെയ്യുന്ന വീഡിയോ കാണാനിടയായി. ഈ പ്രവൃത്തി അത്യധികം വെറുപ്പുളവാക്കുന്നതാണ്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ഈ നാണംകെട്ട പ്രവൃത്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോക്കും നോട്ടീസ് അയക്കുന്നു’, ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.