Home Featured ബെംഗളൂരു: ബിബിഎംപി മുൻ കൗൺസിലർ സി.ജി.ഗൗരമ്മയുടെ 3.35 കോടി രൂപയുടെ അനധികൃത സ്വത്ത് ഇഡി കണ്ടുകെട്ടി.

ബെംഗളൂരു: ബിബിഎംപി മുൻ കൗൺസിലർ സി.ജി.ഗൗരമ്മയുടെ 3.35 കോടി രൂപയുടെ അനധികൃത സ്വത്ത് ഇഡി കണ്ടുകെട്ടി.

ബെംഗളൂരു: ബിബിഎംപി മുൻ കൗൺസിലർ സി.ജി.ഗൗരമ്മയുടെ 3.35 കോടി രൂപയുടെ അനധികൃത സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2015ലാണ് ഗൗരമ്മയ്ക്കും ഭർത്താവിനുമെതിരെ ലോകായുക്ത കേസെടുത്തത്.

വിവരാവകാശ പ്രവർത്തകൻ ലിങ്കരാജു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത നടപടി. ഇതിനു പ്രതികാരമായി ലിങ്കരാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.

കുളിമുറിയിലേക്ക് തോര്‍ത്തെത്തിക്കാന്‍ വൈകി; ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം, യുവതിക്ക് കാഴ്ച നഷ്ടമായി

മലപ്പുറം: കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം. ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊണ്ടോട്ടി സ്വദേശി നാഫിയയാണ് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പെലീസില്‍ പരാതി നല്‍കിയത്. നിസാര കാര്യങ്ങള്‍ക്ക് തന്നെ ക്രൂരമായി മര്‍ദിക്കുന്നുവായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ജൂണ്‍ 15നാണ് സംഭവം നടന്നത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 2011 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും നാഫിയാ പൊലീസിന് നല്‍കി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത വാഴക്കാട് പൊലീസ് ഭര്‍ത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group