Home Featured ഇ ബുള്‍ ജെറ്റ് ഊരാക്കുടുക്കില്‍, ഫൈന്‍ അടച്ച്‌ തീര്‍ക്കാമായിരുന്ന വിഷയം കൈവിട്ട് പോയി, ഇന്നത്തെ സംഭവങ്ങള്‍ സഹോദരങ്ങളെ കൊണ്ടെത്തിക്കുന്നത് ഗുരുതര നിയമപ്രശ്നങ്ങളിലേക്ക്

ഇ ബുള്‍ ജെറ്റ് ഊരാക്കുടുക്കില്‍, ഫൈന്‍ അടച്ച്‌ തീര്‍ക്കാമായിരുന്ന വിഷയം കൈവിട്ട് പോയി, ഇന്നത്തെ സംഭവങ്ങള്‍ സഹോദരങ്ങളെ കൊണ്ടെത്തിക്കുന്നത് ഗുരുതര നിയമപ്രശ്നങ്ങളിലേക്ക്

by മാഞ്ഞാലി

തിരുവനന്തപുരം: കണ്ണൂര്‍ ആര്‍ ടി ഒയില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ജനക്കൂട്ടം ഉണ്ടാക്കിയതിനും പ്രശസ്ത യൂ ട്യൂബ് വ്ളോഗര്‍മാരായ ഈ ബുള്‍ ജെറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇ ബുള്‍ ജെറ്റ് എന്ന പേരില്‍ പ്രശസ്തരായ യൂ ട്യൂബ് വ്ളോഗര്‍മാരായ എബിന്റെയും ലിബിന്റെയും വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ ടി ഒ പിടിച്ചെടുത്തിരുന്നു. വാഹനത്തില്‍ മറ്റുള്ളവര്‍ക്ക് അപകടകരമായ രീതിയില്‍ മോഡിഫിക്കേഷന്‍ വരുത്തി എന്ന കാരണത്താലാണ് ആര്‍ ടി ഒ ഇവരുടെ വാന്‍ പിടിച്ചെടുക്കുന്നത്. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധ രൂപമാറ്റത്തിന്റെ പിഴയായി 42,000 രൂപയും അടച്ച ശേഷം വണ്ടി കൊണ്ടുപൊയ്ക്കൊള്ളാന്‍ ആ‌ര്‍ ടി ഒ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കണ്ണൂര്‍ ആ‌ര്‍ ടി ഒയില്‍ എത്തിയ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആര്‍ ടി ഒയില്‍ എത്തുന്നതിന് മുമ്ബ് തന്നെ ഇവര്‍ ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി ലൈവ് വന്നിരുന്നു. ഈ ലൈവ് കണ്ട് ഇവരുടെ ആരാധകര്‍ ആര്‍ ടി ഒ ഓഫീസില്‍ തടിച്ചുകൂടികയും ചെയ്തു. ആര്‍ ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥന്മാരുമായി കയര്‍ത്തു സംസാരിച്ച ഇവര്‍ക്കെതിരെ സര്‍ക്കാ‌ര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടഞ്ഞതിനും കൊവിഡ് മാനദണ്ഡം ലംഘിച്ച്‌ ആള്‍ക്കൂട്ടം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഈ രണ്ട് കേസുകളും ഈ ബുള്‍ ജെറ്റിന് ഭാവിയില്‍ വലിയ തലവേദനകള്‍ സൃഷ്ടിക്കും.

റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്ന രീതിയിലാണ് ഇവരുടെ പല മോഡിഫിക്കേഷനുകളുമെന്നാണ് ആര്‍ ടി ഒയുടെ വിശദീകരണം. എന്നാല്‍ രാജ്യത്തിന്‍റെ പലയിടങ്ങളിലും പോകുന്നതിനാല്‍ അതിന് അനുകൂലമായിട്ടുള്ള മോഡിഫിക്കേഷനുകള്‍ മാത്രമാണ് വാഹനത്തില്‍ ചെയ്തിട്ടുള്ളതെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാരും പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group