Home Featured തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനി വിയർക്കേണ്ട; എളുപ്പ വഴി ഇതാ

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനി വിയർക്കേണ്ട; എളുപ്പ വഴി ഇതാ

അടിയന്തര സാചര്യങ്ങളിൽ ഉപയോക്താക്കൾക്കു യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാനാകൂ. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാൽ ക്വാട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ടാകും. ട്രെയിൻ തത്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് എസി ക്ലാസിൽ (2A/3A/CC/EC/3E) രാവിലെ 10 മണിക്കും നോൺ എസി ക്ലാസിൽ (SL/FC/2S) രാവിലെ 11 മണിക്കും തുറക്കുംഇങ്ങനെ സമയം ഉള്ളതിനാൽ, ആ സമയങ്ങളിൽ വൻ തിരക്കാണ് ടിക്കറ്റ് എടുക്കാൻ ഉണ്ടാകുക. പലപ്പോഴും ടിക്കറ്റ് നഷ്ടമാകുന്ന സാഹചര്യങ്ങളും ഉണ്ടാകും. എന്നാൽ അനായാസമായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള മാർഗ്ഗമിതാ.

ഐആർടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ?ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴി അനായാസേന ടിക്കറ്റ് ബുക്ക് ചെയ്യാം. സൗജന്യ ഓൺലൈൻ ടൂളാണ് ഇത്. യാത്രക്കാരുടെ പേരുകൾ, പ്രായം, യാത്രാ തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ വേഗത്തിൽ പൂരിപ്പിക്കാൻ കഴിക്കുന്നതിലൂടെ തത്കാൽ ടിക്കറ്റുകൾ കൂടുതൽ വേഗത്തിൽ ലഭിക്കാൻ ഇടയാക്കുന്നു. തത്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം:

1. ക്രോം ബ്രൗസറിൽ ഐആർടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക.

2.ഐആർടിസി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

3. തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ്, യാത്രക്കാരുടെ വിശദാംശങ്ങൾ, യാത്രാ തീയതികൾ, പേയ്മെന്റ് മുൻഗണനകൾ എന്നിവ നല്കാൻ ടൂൾ ഉപയോഗിക്കുക.

4. ബുക്കിംഗ് സമയത്ത്, “ഡാറ്റ ലോഡുചെയ്യുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

5. യാത്രക്കാരുടെ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂരിപ്പിക്കപ്പെടും.6. പണമടയ്ക്കുക. വളരെവേഗം ടിക്കറ്റ് ബുക്ക് ചെയ്യപ്പെടും

കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്നു കുഴിച്ച്‌ മൂടി കോണ്‍ക്രീറ്റ് ഇട്ടു ഉറപ്പിച്ച്‌ ; സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍

ഡല്‍ഹിയില്‍ കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടിയ സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍.മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇയാള്‍ സിമൻറ് കൊണ്ട് ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്സിലെ സീനിയര്‍ സര്‍വേയര്‍ ആയ മഹേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഓഫീസിലെ ക്ലര്‍ക്കായ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.അനീഷില്‍ നിന്ന് മഹേഷ് 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് തിരിച്ചുനല്‍കിയില്ല. കൂടാതെ തന്റെ കാമുകിയെ സീനിയര്‍ ഓഫീസര്‍ ശല്യപ്പെടുത്തിയതും അനീഷിന്റെ വിരോധത്തിനിടയാക്കി.

ഇതേത്തുടര്‍ന്നായിരുന്നു കൊലപതാകം. കൃത്യമായ ആസുത്രണത്തിലൂടെയാണ് അനീഷ് കൊല നടത്തിയത്. ഓഗസ്റ്റ് 28ന് അവധി എടുത്ത പ്രതി മഹേഷിനെ ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.മണിപ്പൂരില്‍ സൈനിക വേഷം ധരിച്ച്‌ തോക്കുകള്‍ മോഷ്ടിച്ച അഞ്ച് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം.

മഹേഷ് എത്തുന്നതിന് മുമ്ബ് ലജ്പത് നഗര്‍, സൗത്ത എക്സ്റ്റൻഷൻ മാര്‍ക്കറ്റില്‍ നിന്നും കൊലപാതകത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങി സൂക്ഷിച്ചു. വീട്ടിലെത്തിയ മഹേഷിനെ പൈപ്പ് ഉപയോഗിച്ച്‌ പിന്നില്‍ നിന്നും അടിച്ചു വീഴ്ത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു. തുടര്‍ന്ന് സോണിപത്തിലെ തന്റെ വീട്ടിലേക്ക് പോയി. പിന്നേറ്റ് മടങ്ങിവന്ന് ഒന്നര അടി ആഴത്തില്‍ ഒരു കുഴിയെടുത്തു മൃതദേഹം കുഴിച്ചിട്ടു. സിമന്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു. മഹേഷിന്റെ മൃതദേഹം സെപ്‌റ്റംബര്‍ രണ്ടിന് പൊലീസ് കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group