ബെംഗളൂരു: ഈസ്റ്റർ ആഘോഷത്തിനു ശേഷം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്കയാത്രയ്ക്ക് തീവണ്ടികളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ബുധനാഴ്ച ഈസ്റ്റർ ദിവസം (ഏപ്രിൽ അഞ്ചിന്) വൈകീട്ട് കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന തീവണ്ടികളിലാണ് തിരക്ക് അനുഭവപ്പെടുക. ഈ ദിവസത്തേക്കുള്ള റിസർവേഷൻ തുടങ്ങുന്നത് ബുധനാഴ്ച രാവിലെ എട്ടിനാണ്.തെക്കൻ കേരളത്തിൽനിന്നുള്ള തീവണ്ടികളിലായിരിക്കും. ഈസ്റ്ററിനോട് അനുബന്ധിച്ച് ടിക്കറ്റെടുക്കാൻ കൂടുതൽ തിരക്ക് .ബുക്കിങ് ആരംഭിച്ച് ആദ്യമണിക്കൂറിൽ തന്നെ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീരാനാണ് സാധ്യത.ഈസ്റ്ററിന്റെ അടുത്ത ദിവസവും കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കിട്ടാൻ എളുപ്പമായിരിക്കില്ല. ഈ ദിവസത്തിലേക്കുള്ള ബുക്കിങ് വ്യാഴാഴ്ച തുടങ്ങും .